World

കവര്‍ച്ചയ്ക്കായി ബാര്‍ കുത്തിത്തുറന്ന് അകത്തുകയറി, ചീസ് കേക്ക് കഴിച്ച് ഉറങ്ങിപ്പോയി; പിന്നെ സംഭവിച്ചത് ( വീഡിയോ)

കവര്‍ച്ചയ്ക്കിടെ ഉറങ്ങിപ്പോയ കള്ളന്‍ വലയിലാകുന്നതിന്റെ വീഡിയോ വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍:ബ്രിട്ടണില്‍ കവര്‍ച്ചയ്ക്കിടെ ഉറങ്ങിപ്പോയ കള്ളന്‍ വലയിലാകുന്നതിന്റെ വീഡിയോ വൈറലാകുന്നു. ബാര്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ എത്തിയ 41കാരനാണ് ഉറങ്ങിപ്പോയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

ബ്രിട്ടണിലെ സണ്ടര്‍ലാന്‍ഡില്‍ ശനിയാഴ്ചയാണ് സംഭവം. മാര്‍ക്ക് കൂപ്പറാണ് പിടിയിലായത്. ബാര്‍ കുത്തിത്തുറന്ന് അകത്തുകയറിയ മാര്‍ക്ക് കൂപ്പര്‍ കവര്‍ച്ചയ്ക്കിടെ ചീസ് കേക്ക് കഴിച്ചു.ഉടനെ തന്നെ ഉറങ്ങിപ്പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കവര്‍ച്ചാ കേസില്‍ പ്രതിയെ 26 ആഴ്ച തടവിന് കോടതി ശിക്ഷിച്ചു.

ചീസ് കേക്കിന്റെ ഒരു കഷ്ണം കഴിച്ച ഉടനെ തന്നെ കൂപ്പര്‍ ഉറങ്ങിപ്പോയി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍  ഉണര്‍ത്തിയപ്പോള്‍ കൂപ്പര്‍ ഞെട്ടി പോയി. തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഇയാള്‍ ചോദിച്ചതായി പൊലീസ് പറയുന്നു. 

പൊലീസ് എത്തുമ്പോള്‍ ചീസ്‌കേക്ക് പ്ലേറ്റിന് സമീപം കൂപ്പര്‍ ഉറങ്ങുന്നതാണ് കണ്ടത്. കുറച്ചു മിനിറ്റുകള്‍ക്ക് ശേഷമാണ് കൂപ്പറിനെ ഉണര്‍ത്താന്‍ സാധിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

SCROLL FOR NEXT