കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി/ഫോട്ടോ: എക്‌സ് 
World

41 നയതന്ത്രജ്ഞരെ പിന്‍വലിച്ച് കാനഡ, ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് കനേഡിയന്‍ വിദേശകാര്യമന്ത്രി

പിന്‍വലിച്ച നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് സുരക്ഷിതമായി പുറപ്പെടുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഒട്ടാവ: ഇന്ത്യയിലെ 41 നയതന്ത്രജ്ഞരെ പിന്‍വലിച്ച് കാനഡ. നേരത്തെ 41 കനേഡിയന്‍ നയതന്ത്രജ്ഞരുടെ പരിരക്ഷ ഒഴിവാക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്. പിന്‍വലിച്ച നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് സുരക്ഷിതമായി പുറപ്പെടുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയുടെ നടപടിയെയും മെലാനി ജോളി വിമര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ നയതന്ത്ര പ്രതിരോധം റദ്ദാക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു. 

സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കാന്‍ കാനഡ പ്രതികാരം ചെയ്യാന്‍ പദ്ധതിയിട്ടിട്ടില്ല.  ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വഷളായ ഇന്ത്യ-കാനഡ പ്രശ്‌നത്തിലെ ഏറ്റവും ഒടുവിലത്തെ നടപടിയാണിത്.

നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കാന്‍ ഇന്ത്യ തീരുമാനമെടുക്കുകയായിരുന്നു.നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ ഇന്ത്യ ആവര്‍ത്തിച്ച് തള്ളികളയുകയാണ്. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സേവനങ്ങള്‍ നിര്‍ത്തലാക്കുന്ന പ്രതിരോധ നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT