നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

ഡല്‍ഹിയില്‍ നിന്നുള്ള 27 കാരിയായ ഐടി പ്രൊഫഷണല്‍ ഉത്തരാഖണ്ഡിലെ മസൂറിയിലെ ഹോംസ്റ്റേയില്‍ മരിച്ച നിലയില്‍
Delhi Techie Found Dead
Delhi Techie Found Dead പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ഡെറാഡൂണ്‍: ഡല്‍ഹിയില്‍ നിന്നുള്ള 27 കാരിയായ ഐടി പ്രൊഫഷണല്‍ ഉത്തരാഖണ്ഡിലെ മസൂറിയിലെ ഹോംസ്റ്റേയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍. ഡല്‍ഹിയിലെ കിദ്വായ് നഗര്‍ ഈസ്റ്റില്‍ താമസിക്കുന്ന പി രാധ ഗായത്രിയാണ് മരിച്ചത്. ഗുരുഗ്രാമിലെ ഒരു ഐടി സ്ഥാപനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.

ഐടി മേഖലയില്‍ തന്നെ ജോലി ചെയ്യുന്ന ഭര്‍ത്താവ് സൗമ്യ ശ്രീചരണിനൊപ്പമാണ് അവര്‍ മസൂറിയില്‍ എത്തിയത്. പൂനെയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് ഋഷികേശിലേക്കുള്ള യാത്ര കഴിഞ്ഞ് ജൂണ്‍ 14ന് രാത്രി വൈകിയാണ് ഗായത്രിയും ഭര്‍ത്താവും തിപ്രിധാറിലെ കിയാന ഹോംസ്റ്റേയില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്.

Delhi Techie Found Dead
സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

രാത്രി 11:30 ഓടെയാണ് മുറിയില്‍ എത്തിയത്. രാത്രിയില്‍ ഇരുവരും മദ്യം കഴിച്ച ശേഷം പുലര്‍ച്ചെ മൂന്നരയോടെ ഉറങ്ങാന്‍ പോയെന്നാണ് ഭര്‍ത്താവിന്റെ മൊഴി. രാവിലെ ഉണര്‍ന്നപ്പോള്‍ ഭാര്യയെ നഗ്‌നയായ നിലയില്‍ തറയില്‍ കിടക്കുന്നതാണ് കണ്ടത്. മൂക്കില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അബോധാവസ്ഥയില്‍ ഭാര്യ കിടക്കുന്നത് കണ്ട് യുവാവ് ഉടന്‍ തന്നെ പൊലീസില്‍ വിളിച്ച് അറിയിച്ചു.

108 ആംബുലന്‍സുമായി പൊലീസ് സ്ഥലത്തെത്തി. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഫാര്‍മസിസ്റ്റ് മരണം സ്ഥിരികരീക്കുകയായിരുന്നു. ബെഡ്ഷീറ്റില്‍ രക്തക്കറ കണ്ടിരുന്നു. മുറിയില്‍ നിന്ന് രണ്ട് ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണസാധനങ്ങളും കണ്ടെടുത്തതായും പൊലീസ് പറയുന്നു. 2025 നവംബര്‍ 8നായിരുന്നു ഇരുവരുടെയും വിവാഹം. ഗായത്രിയും ശ്രീചരണും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശികളാണ്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഡെറാഡൂണിലെ കൊറോണേഷന്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Delhi Techie Found Dead
കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി
Summary

Delhi Techie, On Honeymoon, Found Dead By Husband 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com