വില്യം ആമോസ് /ചിത്രം: ഫേസ്ബുക്ക് 
World

പാർലമെന്റ് വെർച്വൽ മീറ്റിംഗിൽ എം പി ന​ഗ്നനായി എത്തി; പിശക് പറ്റിയതെന്ന് ക്യൂബെക്ക് പ്രതിനിധി 

വില്യം ആമോസ് എന്നയാളാണ് സഹ നിയമനിർമ്മാതാക്കളുടെ സ്‌ക്രീനിൽ ന​ഗ്നനായി പ്രത്യക്ഷപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഒട്ടാവ: കാനഡയിലെ പാർലമെന്റ് അംഗങ്ങളുടെ വെർച്വൽ മീറ്റിംഗിൽ എം പി ന​ഗ്നനായി എത്തി. വില്യം ആമോസ് എന്നയാളാണ് സഹ നിയമനിർമ്മാതാക്കളുടെ സ്‌ക്രീനിൽ ന​ഗ്നനായി പ്രത്യക്ഷപ്പെട്ടത്. 2015 മുതൽ ക്യൂബെക്ക് ജില്ലയായ പോണ്ടിയാക്കിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് വില്യം.

കോവിഡ് സാഹചര്യമായതിനാലാണ്  പാർലമെന്റ് അംഗങ്ങൾ വിഡിയോ കോൺഫറൻസിലൂടെ ചർച്ചകൾ നടത്തുന്നത്. ക്യൂബെക്കിന്റെയും കാനഡയുടെയും പതാകകൾക്ക് പുറകിലായി നിൽക്കുന്ന വില്യത്തിന്റെ ഒരു സ്ക്രീൻഷോട്ട് കനേഡിയൻ പ്രസ്സ് പുറത്തുവിട്ടു. മൊബൈൽ ഫോൺ ഉപയോ​ഗിച്ച്  സ്വകാര്യ ഭാഗങ്ങൾ മറച്ചുപിടിച്ചിരിക്കുന്നതാണ് സ്ക്രീൻഷോട്ടിലുള്ളത്. 

“അത് ഒരു നിർഭാഗ്യകരമായ പിശകായിരുന്നു”, സംഭവത്തോട് വില്യം പ്രതികരിച്ചതിങ്ങനെ. വ്യായാമത്തിന് ശേഷം മടങ്ങിയെത്തി വസ്ത്രം മാറുന്നതിനിടയിൽ വിഡിയോ അറിയാതെ ഓൺ ആയി. എന്റെ സഹപ്രവർത്തകരോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു", സംഭവത്തെക്കുറിച്ച് വില്യം വിശദീകരണം നൽകി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT