ഫയല്‍ ചിത്രം 
World

വിമാനം പറത്തുന്നതിനിടെ പൈലറ്റിനെ പൂച്ച കടിച്ചു; അടിയന്തര ലാന്‍ഡിങ്

പൂച്ചയെ പിടികൂടാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

കാര്‍ട്ടൂം: വിമാനം പറത്തുന്നതിനിടെ കോക്ക്പിറ്റില്‍ കയറിയ പൂച്ച പൈലറ്റിനെ കടിച്ചു. തുടര്‍ന്ന്‌സുഡാനില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്കുള്ള വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. അപ്രതീക്ഷിതമായി കോക്ക്പിറ്റിലേക്ക് കടന്നുകയറിയ പൂച്ച പൈലറ്റിനെ കടിക്കുകയായിരുന്നു. 

കോക്ക്പിറ്റില്‍ അതിക്രമിച്ച് കയറിയ പൂച്ച പൈലറ്റിനേയും ക്രൂവിനേയും കടിക്കുകയായിരുന്നു എന്നാണ് വിമാന കമ്പനി പറയുന്നത്. ബുധനാഴ്ച കാര്‍ട്ടൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറന്നുയര്‍ന്ന് അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് പൂച്ച കടിച്ചത്. അതിനിടെ പൂച്ചയെ പിടികൂടാന്‍ സഹ പൈലറ്റും കാബിന്‍ ക്രൂ അംഗങ്ങളും ശ്രമിച്ചെങ്കിലും വിഫലമായി. കോക്ക്പിറ്റിലാകെ പൂച്ച ഓടി നടന്നതോടെ പൈലറ്റ് ആശങ്കയിലായി. പൂച്ചയെ പിടികൂടാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.

എന്നാല്‍ പൂച്ച എങ്ങനെ വിമാനത്തില്‍ എത്തിയെന്നത് സംബന്ധിച്ച് ടാര്‍കോ ഏവിയേഷന് യാതൊരു വ്യക്തതയുമില്ല. യാത്രക്കാരില്‍ ആരും തന്നെ പൂച്ചയെ കൊണ്ടു വന്നിട്ടില്ലെന്നാണ് അറിയുന്നത്. സംഭവത്തെക്കുറിച്ച് ടാര്‍കോ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21