കൊത്താന്‍ ചീറിയടുക്കുന്ന രാജവെമ്പാലയുടെ ദൃശ്യം 
World

കൊത്താന്‍ ചീറിയടുത്തു, വെറും കൈ കൊണ്ട് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി യുവാവ്, ചാക്കിലാക്കി - വീഡിയോ 

തായ്ലന്‍ഡിലെ ക്രാബി പ്രവിശ്യയിലാണ് സംഭവം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ കൂറ്റന്‍ രാജവെമ്പാലയെ വെറും കൈ കൊണ്ട് പിടികൂടുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

തായ്ലന്‍ഡിലെ ക്രാബി പ്രവിശ്യയിലാണ് സംഭവം നടന്നത്. എണ്ണപ്പന തോട്ടത്തിലേക്ക് ഇഴഞ്ഞെത്തിയ രാജവെമ്പാലയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. രാജവെമ്പാല സമീപത്തുള്ള വീടിന്റെ സെപ്റ്റിക്ടാങ്കിന്റെ വിടവിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ പാമ്പ് പിടിത്തക്കാരനാണ് സെപ്റ്റിക് ടാങ്കില്‍ ഒളിക്കാന്‍ ശ്രമിച്ച രാജവെമ്പാലെ വലിച്ച് പുറത്തേയ്ക്ക് എടുത്തത്. 20 മിനിട്ടോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് പാമ്പിനെ പൂര്‍ണമായും വലിച്ച് പുറത്തേക്കിടാനായത്.

4.5 മീറ്ററോളം നീളവും 10 കിലോയൊളം ഭാരവുമുണ്ടായിരുന്നു കൂറ്റന്‍ പാമ്പിന്. റോഡിലേക്കെത്തിച്ച പാമ്പ് കഴുത്തില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പലതവണ പാമ്പ് പിടിത്തക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ പാമ്പിന്റെ ശ്രദ്ധതിരിച്ച് അതിന്റെ കഴുത്തില്‍ പിടിത്തമിട്ടു പാമ്പിനെ വലിയ ബാഗിനുള്ളിലേക്ക് കയറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി