സ്മാർട്ട് വാച്ച്, ഫയൽ 
World

പ്രഭാത സവാരിക്കിടെ വ്യവസായിക്ക് കടുത്ത നെഞ്ചുവേദന, സ്മാര്‍ട്ട് വാച്ച് രക്ഷകനായി; ഹൃദയാഘാതത്തെ അതിജീവിച്ച് ജീവിതത്തിലേക്ക്

വ്യായാമത്തിനിടെ ഹൃദയാഘാതം വന്ന യുകെ വ്യവസായി സ്മാര്‍ട്ട് വാച്ചിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വ്യായാമത്തിനിടെ ഹൃദയാഘാതം വന്ന യുകെ വ്യവസായി സ്മാര്‍ട്ട് വാച്ചിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഹോക്കി വെയില്‍സ് എന്ന കമ്പനിയുടെ സിഇഒ പോള്‍ വാഫാം ആണ് താന്‍ ഹൃദയാഘാതത്തെ അതിജീവിച്ച അനുഭവം പങ്കുവെച്ചത്. 

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. താമസസ്ഥലമായ സ്വാന്‍സിയിലെ മോറിസ്റ്റണില്‍ പ്രഭാത ഓട്ടത്തിന് ഇറങ്ങിയതാണ് പോള്‍. ഓടുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ഭാര്യയെ വിളിച്ച് അറിയിക്കാന്‍ കഴിഞ്ഞതാണ് ജീവന്‍ തിരിച്ചുകിട്ടാന്‍ സഹായകമായതെന്ന് പോള്‍ പറയുന്നു. 

ഭാര്യ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സാധാരണപോലെ രാവിലെ ഏഴുമണിക്കാണ് പ്രഭാത ഓട്ടത്തിന് ഇറങ്ങിയത്. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതായി പോള്‍ വിശദീകരിക്കുന്നു. 

വിശദീകരിക്കാന്‍ കഴിയാത്ത വേദനയാണ് അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഒരുവിധത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഭാര്യയെ വിളിക്കാന്‍ സാധിച്ചു. ഉടന്‍ കാറുമായി എത്തിയ ഭാര്യ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും പോള്‍ പറയുന്നു.

ആശുപത്രിയില്‍ വച്ചാണ് തനിക്ക് ഹൃദയാഘാതമാണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികള്‍ ബ്ലോക്കായ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ബ്ലോക്ക് മാറ്റുന്നതിനുള്ള ചികിത്സയ്ക്ക് തന്നെ വിധേയമാക്കി. ആറു ദിവസം ആശുപത്രിയില്‍ കിടന്ന ശേഷമാണ് വീട്ടിലേക്ക് മടങ്ങിയതെന്നും പോള്‍ പറയുന്നു.

തനിക്ക് ഉണ്ടായ അനുഭവം ഞെട്ടിച്ചതായി പോള്‍ പറയുന്നു. തനിക്ക് അമിത ഭാരം ഇല്ല. എപ്പോഴും ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ ശ്രമിക്കുമായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ഹൃദയാഘാതം സംഭവിച്ചത് വീട്ടുകാര്‍ക്ക് പോലും ഞെട്ടല്‍ ഉളവാക്കിയതായും പോള്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT