തായ്‌വാന് തൊട്ടടുത്തുള്ള പിങ്ടാണ്‍ ദ്വീപിന് സമീപത്തുകൂടി പറക്കുന്ന ചൈനീസ് സൈനിക ഹെലികോപ്റ്റര്‍/എഎഫ്പി 
World

തായ്‌വാന്‍ തീരത്ത് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗം; ചൈനയുടെ സൈനിക നീക്കം, യുദ്ധ സമാന സാഹചര്യം

അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന്‍ മേഖലയില്‍ ആക്രമണം ആരംഭിച്ച് ചൈന

Author : സമകാലിക മലയാളം ഡെസ്ക്

മേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന്‍ മേഖലയില്‍ ആക്രമണം ആരംഭിച്ച് ചൈന. വ്യാഴാഴ്ചത്തെ സൈനിക അഭ്യാസത്തില്‍ ചൈന തായ്‌വാന്‍ തീരത്ത് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചു. ചൈനയുടേത് സമാധാനം തകര്‍ക്കുന്ന യുക്തിരഹിതമായ പ്രവര്‍ത്തനമാണെന്ന് തായ്‌പേയ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

'തായ്‌വാന്റെ വടക്ക് കിഴക്ക്,തെക്ക്-പടിഞ്ഞാറ് തീരങ്ങളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു.'- പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, ആക്രമണം നടന്ന മേഖല കൃത്യമായി എവിടെയാണെന്ന് തായ്‌വാന്‍ സൈന്യം വ്യക്തമാക്കിയിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

മിസൈലുകള്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സ്ഥിരീകരിച്ചിട്ടുണ്ട്. 'തായ്‌വാന്‍ ദ്വീപിന്റെ കിഴക്കന്‍ ഭാഗത്ത് നിശ്ചയിച്ച സ്ഥലത്ത് മിസൈല്‍ പ്രയോഗം നടത്തി'യെന്ന് ചൈനയുടെ ഈസ്‌റ്റേണ്‍ തീയേറ്റര്‍ കമാന്‍ഡ് വക്താവ് കേണല്‍ ഷി യി പറഞ്ഞു. എല്ലാ മിസൈലുകളും കൃത്യമായി ലക്ഷ്യത്തിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമേരിക്കന്‍ പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന്‍ മേഖലയില്‍ സൈനിക അഭ്യാസം നടത്തുമെന്ന് ചൈന കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സൈനിക അഭ്യാസം നടത്തുന്ന പ്രദേശങ്ങളുടെ ഭൂപടം ഉള്‍പ്പെടെ പങ്കുവെച്ചാണ് ചൈന ഇക്കാര്യം അറിയിച്ചത്. മേഖലയില്‍ അമേരിക്ക സമാധാനാന്തരീക്ഷം തകര്‍ക്കുകയാണെന്നും ഇതിനുള്ള മറുപടി നല്‍കുമെന്നുമായിരുന്നു ചൈനയുടെ മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT