Chinese Man Fired After Company Finds Him Walking 16,000 Steps On Sick Day Leave Ai IMAGE
World

കാലുവേദനയ്ക്ക് സിക്ക് ലീവെടുത്ത യുവാവ് 16,000 ചുവട് 'നടന്നു'; കമ്പനി പിരിച്ചുവിട്ടു, ഒടുവില്‍

ചൈനയില്‍ സിക്ക് ലീവില്‍ ആയിരുന്നപ്പോള്‍ 16,000 ചുവടുകള്‍ നടന്നതായി ബോസ് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ചൈനയില്‍ സിക്ക് ലീവില്‍ ആയിരുന്നപ്പോള്‍ 16,000 ചുവടുകള്‍ നടന്നതായി ബോസ് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കാലുവേദന എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് യുവാവ് ലീവ് എടുത്തത്. എന്നാല്‍ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് യുവാവിന് നഷ്ടപരിഹാരമായി 14 ലക്ഷം രൂപ നല്‍കാന്‍ കമ്പനിയോട് കോടതി ഉത്തരവിട്ടു.

2019ലാണ് വര്‍ഷങ്ങള്‍ നീണ്ട നിയമനടപടികളിലേക്ക് നയിച്ച സംഭവത്തിന്റെ തുടക്കം. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഒരു കമ്പനിയില്‍ നിന്നാണ് ചെന്‍ എന്ന യുവാവിനെ പിരിച്ചുവിട്ടത്. 2019 ഫെബ്രുവരിയില്‍ ജോലിസ്ഥലത്ത് അനുഭവപ്പെട്ട നടുവേദനയെ തുടര്‍ന്ന് ചെന്‍ രണ്ടുതവണ സിക്ക് ലീവിന് അപേക്ഷിച്ചിരുന്നു. തെളിവായി ആശുപത്രിയിലെ പരിശോധന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ലീവ് അനുവദിച്ചു.

ഒരു മാസത്തോളം വിശ്രമിച്ച ശേഷം ചെന്‍ വീണ്ടും ജോലിയില്‍ തിരിച്ചെത്തി. എന്നാല്‍ വീണ്ടും ഒരാഴ്ച അവധിക്ക് അപേക്ഷ നല്‍കി. ഇത്തവണ വലതു കാലിലെ വേദന കാരണം ഒരു ആഴ്ച വിശ്രമിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് സിക്ക് ലീവിന് അപേക്ഷിച്ചത്. ചെന്‍ മെഡിക്കല്‍ അവധി ദിവസങ്ങളോളം നീട്ടി.

അവധി നീട്ടിയതോടെ കമ്പനി ചെന്നിനോട് ഓഫീസില്‍ എത്തി ആശുപത്രി രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഓഫീസിലെത്തിയപ്പോള്‍ സെക്യൂരിറ്റി അദ്ദേഹത്തെ അകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അസുഖമാണെന്ന് നുണ പറഞ്ഞെന്ന് ആരോപിച്ചാണ് കമ്പനി യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

തുടര്‍ന്ന് ചെന്‍ ഒരു ലേബര്‍ ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്തു. അവധിക്ക് സാധുവായ മെഡിക്കല്‍ രേഖകളുടെ പിന്തുണയുണ്ടെന്ന് യുവാവ് അവകാശപ്പെട്ടു. അന്വേഷണത്തെത്തുടര്‍ന്ന് യുവാവിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് നിര്‍ദേശിച്ചു.

ഇതിനെതിരെ കമ്പനി കോടതിയെ സമീപിച്ചു. കാലുവേദനയ്ക്ക് സിക്ക് ലീവിന് അപേക്ഷിച്ച ദിവസം ചെന്‍ കമ്പനിയിലേക്ക് ഓടി വരുന്ന ദൃശ്യങ്ങള്‍ കമ്പനി ഹാജരാക്കി. ആ ദിവസം ചെന്‍ 16,000ലധികം ചുവടുകള്‍ നടന്നതായി കാണിക്കുന്ന തെളിവും കമ്പനി നല്‍കി.

കമ്പനിയുടെ തെളിവുകള്‍ സാധുതയുള്ളതല്ലെന്നും അരക്കെട്ടിന്റെയും കാലിന്റെയും സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സമഗ്രമായ ആശുപത്രി രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും യുവാവ് അവകാശപ്പെട്ടു. നിയമവിരുദ്ധമായാണ് ചെന്നിനെ പിരിച്ചുവിട്ടത് എന്ന് ബോധ്യപ്പെട്ട കോടതി നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് നിര്‍ദേശിച്ചു.

Chinese Man Fired After Company Finds Him Walking 16,000 Steps On Sick Day Leave

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഭൂരിപക്ഷം പ്രവചിച്ച് എക്‌സിറ്റ് പോള്‍

'ഓരോ കുടുംബത്തിനും ഒപ്പമുണ്ടാകും'; ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

വൈറലാവാന്‍ ട്രെയിനില്‍ കുളിക്കുന്ന റീല്‍; യുവാവിനെതിരെ കേസെടുത്ത് റെയില്‍വേ- വിഡിയോ

ബിഹാര്‍ വീണ്ടും എന്‍ഡിഎയ്‌ക്കൊപ്പമെന്ന് എക്‌സിറ്റ്‌പോള്‍; ഒടുവില്‍ വാസു അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

എന്‍ വാസു ജയിലിലേക്ക്; 24 വരെ റിമാന്‍ഡ് ചെയ്തു

SCROLL FOR NEXT