Four companies suspended for failing to provide facilities to pilgrims FILE
World

ഹ​ജ്ജ് : തീർത്ഥാ​ട​ക​ർ​ക്ക്​ ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ വീ​ഴ്​​ച, നാ​ല്​ ​ക​മ്പ​നി​ക​ളെ സ​സ്​​പെ​ൻ​ഡ് ചെയ്തു

ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ള്‍ വരുത്തുകയും തുടർച്ചയായി നി​യ​മ​ലം​ഘ​നം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിച്ചതെന്ന് സൗ​ദി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

മക്ക: തീ​ർ​ത്ഥാ​ട​ക​ർ​ക്ക്​ താ​മ​സ​ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ നാ​ല്​ ഉം​റ സ​ർ​വി​സ്​ ക​മ്പ​നി​ക​ളെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ള്‍ വരുത്തുകയും തുടർച്ചയായി നി​യ​മ​ലം​ഘ​നം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിച്ചതെന്ന് സൗ​ദി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം അറിയിച്ചു.

ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​​ന്റെ ലൈ​സ​ൻ​സ്​ നേ​ടി​യി​ട്ടു​ള്ള ഹോ​ട്ട​ലു​ക​ൾ, അ​പ്പാ​ർ​ട്ട്​​മെൻറു​ക​ൾ, വി​ല്ല​ക​ൾ തു​ട​ങ്ങി​യ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ക​രാ​റൊ​പ്പി​ട്ട രേ​ഖ​ക​ൾ കമ്പനികൾ മ​ന്ത്രാ​ല​യ​ത്തി​​ന്റെ പ്ലാ​റ്റ്​​ഫോ​മി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ൽ വീഴ്ച വരുത്തി. കരാർ പ്രകാരമുള്ള താമസസ്ഥലം ഉം​റ തീ​ർ​ത്ഥാ​ട​ക​ർ​ക്ക്​ ഒ​രു​ക്കി നൽകിയില്ല എന്നി കുറ്റങ്ങളാണ് ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം കണ്ടെത്തിയത്.

ഇതിനെത്തുടർന്നാണ് ​ നാ​ല്​ ക​മ്പ​നി​ക​ളെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്. തീ​ര്‍ഥാ​ട​ക​രുടെ അവകാശങ്ങൾ സംരക്ഷിക്കാനും സേ​വ​ന​ങ്ങ​ള്‍ ന​ല്‍കാ​നും വീ​ഴ്ച​ക​ള്‍ ത​ട​യാ​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത ഹ​ജ്, ഉം​റ മ​ന്ത്രാ​ല​യത്തിനുണ്ട്. കരാർ ഏറ്റെടുത്ത കമ്പനികൾ അതിൽ വീഴ്ച വരുത്തിയാൽ കർശന നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സേവനങ്ങളിൽ വീഴ്ച വരുത്തിയ മറ്റു കമ്പനികൾക്ക് പിഴ ചുമത്തിയതായി അധികൃതർ

അറിയിച്ചു.

Four Umrah service companies have been suspended for failing to provide accommodation to pilgrims. The Saudi Ministry of Hajj and Umrah announced that strict action was taken in the wake of serious violations and repeated violations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

SCROLL FOR NEXT