പ്രതീകാത്മക ചിത്രം 
World

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി സിംഗപ്പൂരും ഇന്തോനേഷ്യയും

കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ഇടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നടക്കമുള്ള നിയന്ത്രണങ്ങളാണ് ഇന്തോനേഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സിംഗപ്പൂരും ഇന്തോനേഷ്യയും. അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. 

സുരക്ഷാ നടപടിയുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ ടെമ്പറേച്ചര്‍ സ്‌കാനറും ഉറപ്പാക്കും.  പ്രതിരോധശേഷി കുറയുന്നതും വര്‍ദ്ധിച്ച യാത്രകളും ഉത്സവസീസണുകളില്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകളും  കോവിഡ് കേസുകളുടെ വര്‍ധനവിനിടയാക്കിയെന്നും സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ പറയുന്നു.

കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ഇടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നടക്കമുള്ള നിയന്ത്രണങ്ങളാണ് ഇന്തോനേഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനെടുക്കാനും മാസ്‌ക് കൃത്യമായി ധരിക്കാനും കൈകള്‍ എപ്പോഴും വൃത്തിയായി കഴുകാനും അസുഖം ബാധിച്ചാല്‍ വീട്ടിലിരിക്കാനും ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.ചില അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ പുനഃസ്ഥാപിച്ചതായി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

മലേഷ്യയില്‍ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകള്‍ ഇരട്ടിയായി, ഡിസംബര്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ 6,796 ആയി വര്‍ധിച്ചു, കഴിഞ്ഞ ആഴ്ച 3,626 ആയിരുന്നു.എസ്സിഎംപി റിപ്പോര്‍ട്ട് അനുസരിച്ച്, വ്യാപനം നിയന്ത്രണ വിധേയമാണെന്ന് മലേഷ്യന്‍ അധികൃതര്‍ അറിയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം