ഫയല്‍ ചിത്രം 
World

ശൈത്യകാലം വൈറസ് വ്യാപനത്തിന് അനുകൂല സാഹചര്യം, വീട്ടിനകം ഒട്ടും സുരക്ഷിതമല്ല; മുന്നറിയിപ്പുമായി വിവേക് മൂര്‍ത്തി 

ശൈത്യകാലത്ത് തണുപ്പിനെ അകറ്റി നിര്‍ത്താന്‍ വീടിനുള്ളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ഡോ വിവേക് മൂര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ശൈത്യകാലത്ത് തണുപ്പിനെ അകറ്റി നിര്‍ത്താന്‍ വീടിനുള്ളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യ ഉപദേശകന്‍ ഡോ വിവേക് മൂര്‍ത്തി. മുന്‍ സര്‍ജന്‍ ജനറലായ ഈ 43കാരന്‍ ഇന്ത്യന്‍ വംശജനാണ്.കോവിഡ് ഉപദേശക സമിതി അധ്യക്ഷ പദവി പങ്കിടുന്ന വിവേക് മൂര്‍ത്തി ഫോക്‌സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു.

ശൈത്യകാലം കോവിഡ് വ്യാപനത്തിന് ഏറെ സാധ്യതയുള്ള സമയമാണ്. തണുപ്പിനെ അകറ്റാന്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാകും. ഇത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന് വിവേക് മൂര്‍ത്തി മുന്നറിയിപ്പ് നല്‍കി. പുറത്തെ സാഹചര്യങ്ങളെ അപേക്ഷിച്ച് വീട്ടിനുള്ളില്‍ വൈറസ് വ്യാപനം അതിവേഗം നടക്കും. അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മാസങ്ങളായി തുടരുന്ന കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും ക്ഷീണിതരാണ്. ഇത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിന് ഇടയാക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ ഒത്തുകൂടുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാം. നൈറ്റ്‌ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്ന സാഹചര്യം കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ ഇടയാക്കും. ഇതാണ് അമേരിക്കയില്‍ ഈയിടയ്ക്ക് സംഭവിച്ചതെന്നും വിവേക് മൂര്‍ത്തി ഓര്‍മ്മിപ്പിച്ചു.

വൈറസ് വ്യാപനത്തിനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ഇതിനുള്ള ഒരേയൊരു പോംവഴി. ഇടയ്ക്കിടെ കൈ കഴുകുക. മാസ്‌ക് ധരിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുക. കേള്‍ക്കുമ്പോള്‍ ഇത് വളരെ ചെറുതായി തോന്നാം. എന്നാല്‍ കോവിഡ് പ്രതിരോധത്തില്‍ ഇവയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്.  പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചും ട്രേസിങ് കൂടുതല്‍ കാര്യക്ഷമമാക്കിയും വൈറസ് വ്യാപനം നിയന്ത്രണവിധേയമാക്കണമെന്നാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT