ഫയല്‍ ചിത്രം 
World

ഹജ്ജ്​ തീർഥാടകർക്ക് കോവിഡ് വാക്സിൻ നിർബന്ധം: സൗദി ആരോഗ്യമന്ത്രാലയം 

സൗദിയിൽ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചിരിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

മക്ക: ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർ നിർബന്ധമായും കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. വിദേശങ്ങളിൽ നിന്ന് എത്തുന്ന ഹജ്ജ് തീർഥാടകർ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കണം. സൗദിയിൽ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും നിർദേശമുണ്ട്. 

കോവിഡ് കാലത്ത് ഹജ്ജ് തീർത്ഥാടന് അനുമതി ലഭിക്കാൻ കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരിക്കണമെന്നത് പ്രധാന വ്യവസ്ഥകളിൽ ഒന്നാണെന്ന് കഴിഞ്ഞ ദിവസം സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ പ്രഖ്യാപിച്ചിരുന്നു. സൗദിയിൽ നിന്ന് ഹജ്ജിനെത്തുന്നവർ ദുൽഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം.

18 മുതൽ 60 വയസ് വരെ പ്രായമുള്ളവർക്ക് മാത്രമാണ് ഇക്കുറി ഹജ്ജിന് അനുമതി നൽകുക. തീർഥാടകർ സൗദിയിൽ പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പ് അംഗീകൃത ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് പരിശോധന നടത്തിയ രേഖ സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT