ടോക്കിയോ : അമ്മയുടെ മൃതദേഹം ഫ്രീസറിലാക്കി മകള്‍ വീട്ടിനകത്ത് സൂക്ഷിച്ചത് പത്തു വര്‍ഷത്തോളം. ജപ്പാനില്‍ നിന്നാണ് നടുക്കുന്ന വാര്‍ത്ത പുറത്തുവന്നത്. അമ്മയ്യുടെ മരണം പുറത്ത് അറിഞ്ഞാല്‍ വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്ന ഭയമാണ് ഈ പ്രവൃത്തിക്ക് കാരണമെന്നാണ് മകള്‍ പറയുന്നത്.
സംഭവത്തില്‍ 48 കാരിയായ മകള്‍ യൂമി യോഷിനോയെ പൊലീസ് അറസ്റ്റ് ചെയ്തു. ജപ്പാനിലെ ടോക്കിയോയിലെ മുനിസിപ്പല്‍ ഹൗസിങ് കോംപ്ലക്‌സിലെ അപ്പാര്‍ട്ട്‌മെന്റിലാണ് യൂമിയും അമ്മയും താമസിച്ചിരുന്നത്. അമ്മയുടെ പേരിലാണ് അപ്പാര്‍ട്ട്‌മെന്റ് പാട്ടത്തിനെടുത്തിരുന്നത്.
അമ്മ മരിച്ചു എന്നറിഞ്ഞാല്‍ ഉടമസ്ഥര്‍ തന്നെ അവിടെ നിന്ന് പുറത്താക്കുമെന്ന് മകള്‍ യൂമി ആശങ്കപ്പെട്ടു. തുടര്‍ന്ന് അമ്മയുടെ മരണം രഹസ്യമാക്കി വെക്കാന്‍ തീരുമാനിച്ചു. മൃതദേഹം ഫ്രീസറിലാക്കി, വീട്ടിനകത്ത് ആരും അറിയാത്ത വിധമൊരിടത്ത് സൂക്ഷിച്ചു.
പത്ത് വര്‍ഷത്തിന് ശേഷം വീട്ടുവാടക കൊടുക്കാന്‍ വഴിയില്ലാതായതോടെ യൂമിക്ക് അപ്പാര്‍ട്ട്‌മെന്റ് ഒഴിയേണ്ടി വന്നു. വീട്ടുമടമസ്ഥര്‍ വീട് വൃത്തിയാക്കാനായി ഏര്‍പ്പെടുത്തിയ ജോലിക്കാരാണ് ഫ്രീസറും മൃതദേഹവും കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.
60 വയസ്സുള്ളപ്പോഴാണ് അമ്മ മരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. മരണകാരണമോ മരണത്തിന്റെ കൃത്യമായ സമയമോ ഒന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച് മകളെ വിശദമായി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്. മകല്‍ക്ക് മാനസികമായ പ്രശ്‌നമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates