ജാമി ലീ പിതാവിനൊപ്പം Jamie-Lee Arrow and Isakin Drabbad  ഇന്‍സ്റ്റഗ്രാം
World

കാമുകിയെ കൊന്ന് കഞ്ചാവില ചേര്‍ത്ത് കഴിച്ചു; ഇസാക്കിന്‍റെ ക്രൂരകൃത്യത്തില്‍ ഞെരിഞ്ഞമര്‍ന്ന ബാല്യത്തെക്കുറിച്ച് മകള്‍

വെളിച്ചത്തെക്കുറിച്ചും ഇരുട്ടിനെക്കുറിച്ചും സംസാരിക്കുന്ന ജാമി ലീ തന്റെ പിതാവിനെ ഇരുട്ടിനോടും തിന്മയോടുമാണ് ബന്ധപ്പെടുത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

സ്‌റ്റോക്ക്‌ഹോം: സ്വീഡനിലെ ഏറ്റവും കുപ്രസിദ്ധനായ കൊലയാളിയും നരഭോജിയുമാണ് ഇസാക്കിന്‍ ഡ്രബാദ്(Isakin Drabbad). ഒരുപക്ഷേ, ലോകത്ത് മറ്റൊരു കുട്ടിക്കും ഉണ്ടാകാത്തത്ര മോശമായ ബാല്യമാണ് ഇയാളുടെ മകളായ ജാമി ലീ ആരോ എന്ന കുട്ടിക്കുണ്ടായിരുന്നത്. ഇന്ന് 23 കാരിയായ അവള്‍ പിതാവില്‍ നിന്നും താന്‍ വ്യത്യസ്തയായി വളര്‍ന്നതിനെക്കുറിച്ച് പറയുകയാണ്. ഡാബ്രാദ് തന്റെ കാമുകിയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ ശേഷം ഭക്ഷിക്കുകയായിരുന്നു. ഈ ക്രൂര കൃത്യം നടക്കുമ്പോള്‍ അയാളുടെ മകള്‍ക്ക് വെറും ഒമ്പത് വയസ് മാത്രമാണ് പ്രായം.

വെളിച്ചത്തെക്കുറിച്ചും ഇരുട്ടിനെക്കുറിച്ചും സംസാരിക്കുന്ന ജാമി ലീ തന്റെ പിതാവിനെ ഇരുട്ടിനോടും തിന്മയോടുമാണ് ബന്ധപ്പെടുത്തുന്നത്. സ്‌നേഹത്തെയും വെളിച്ചത്തെക്കുറിച്ചും തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിരന്തരമായി സംസാരിക്കാറുണ്ട് ജാമി ലീ. കഴിഞ്ഞ മാതൃദിനത്തില്‍ തന്റെ പിതാവിന്റെ ഇരുട്ടല്ല താനെന്ന് മനസിലാക്കാന്‍ സഹായിച്ചതിന് അമ്മയോട് നന്ദി പറയുന്നുവെന്നായിരുന്നു ജാമി ലീ പോസ്റ്റ് ചെയ്തത്. 'സ്‌കാര കാനിബല്‍' എന്ന അപര നാമത്തിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 2010 നവംബറില്‍ സ്‌കാരയില്‍ വെച്ച് തന്റെ കാമുകി ഹെല്ലെ ക്രിസ്റ്റന്‍സണെ കൊലപ്പെടുത്തുകയായിരുന്നു. കാമുകിയുടെ കഴുത്ത് അറുത്ത ശേഷം ഉപ്പും കഞ്ചാവ് ഇലയും ചേര്‍ത്ത് മാംസം പാകം ചെയ്ത് കഴിച്ചു. പിന്നീട് ഇയാള്‍ തന്നെ പൊലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നു.

അടുത്തിടെ ഇറങ്ങിയ ഈവിള്‍ ലൈവ്‌സ് ഹിയര്‍ എന്ന ഡോക്യുമെന്ററിയുടെ അവസാന എപ്പിസോഡ് സ്‌കാര കാനിബലിനെയും മകളെയും കുറിച്ചായിരുന്നു. തന്റെ പിതാവ് തന്റെ ആത്മാവിനെ വില്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് മകള്‍ പറഞ്ഞത്. എന്റെ അച്ഛന്‍ എന്റെ ആത്മാവിനെ വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മ എനിക്ക് സുരക്ഷയും സ്‌നേഹവുമാണ്. എന്റെ ബോധം നഷ്ടപ്പെടുകയാണെന്ന് തോന്നിയ രാത്രിയില്‍ അമ്മയുടെ അടുത്തേയ്ക്ക് വരികയായിരുന്നു. ആ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ലെന്നും ജാമി ലീ പറയുന്നു.

താന്‍ വന്ന ഇരുട്ടിന്റെ ആഴം ആളുകള്‍ മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നു, അതില്‍ നിന്ന് എനിക്ക് എന്നെത്തന്നെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞുവെന്നും അയാള്‍ എന്നെ ഇരുട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ, ഞാന്‍ എപ്പോഴും വെളിച്ചത്തിനുവേണ്ടിയുള്ളതായിരുന്നു, ജാമി ലീ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ശരീര ദുർഗന്ധം ഒഴിവാക്കാൻ 6 കാര്യങ്ങൾ

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

SCROLL FOR NEXT