പ്രതീകാത്മക ചിത്രം AI Generated
World

"അമേരിക്കയുടെ മരണം, ഇസ്രായേലിന്റെ മരണം": ലോകത്തിലെ എല്ലാ പീഡിതരുടെയും പൊതുമുദ്രാവാക്യമാകുമിത്; ഇസ്രായേലിന്റെ അന്ത്യമായെന്നും മൊജ്തബയുടെ ഭീഷണി

ഇസ്രായേലിനെ 'തകരാറിലായ സയണിസ്റ്റ് ഭരണകൂടമെന്നും', 'ക്യാന്‍സര്‍ ട്യൂമറെന്നും' വിശേഷിപ്പിച്ച ഖമേനി ആ രാജ്യം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നുവെന്നും ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ടെഹ്‌റാന്‍ : പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനി.അമേരിക്കയുടെയും ഇസ്രായേലിന്റയും മരണം ഇസ്ലാമിക രാജ്യങ്ങളുടെയും ലോകത്തിലെ എല്ലാ അടിച്ചമര്‍ത്തപ്പെട്ടവരുടെയും പൊതു മുദ്രാവാക്യമായിരിക്കുമെന്ന് മൊജ്തബ പറഞ്ഞു.

'അമേരിക്കയുടെ മരണം, ഇസ്രായേലിന്റെ മരണം'- എന്ന മുദ്രാവാക്യം ഇസ്ലാമിക ലോകത്തിന്റെയും ലോകത്തെ എല്ലാ പീഡിത ജനങ്ങളുടെയും മുദ്രാവാക്യമാകും - ഖമേനി പറഞ്ഞു. പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കേയാണ് ഇറാന്‍ ഭരണാധികാരിയുടെ കടുത്ത പ്രതികരണം. ഇസ്രായേലിനെ 'തകരാറിലായ സയണിസ്റ്റ് ഭരണകൂടമെന്നും', 'ക്യാന്‍സര്‍ ട്യൂമറെന്നും' വിശേഷിപ്പിച്ച ഖമേനി ആ രാജ്യം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നുവെന്നും ആരോപിച്ചു.

സമാധാന ഉടമ്പടി നിലനില്‍ക്കേ ഇസ്രായേല്‍ ഗാസയിലും ഇറാനിലും നടത്തിയ ആക്രമണങ്ങള്‍ മുസ്ലീം രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രായേല്‍ പശ്ചിമേഷ്യയില്‍ ആക്രമണനടപടികള്‍ ശക്തമാക്കുന്നതെന്നും ഖമേനി ചൂണ്ടിക്കാട്ടി.

ഹജ്ജ് വേളയില്‍ 'ബഹുദൈവ വിശ്വാസികളില്‍ നിന്നും അകലം പാലിക്കുകയെന്നത്' ഇരട്ടി പ്രാധാന്യമര്‍ഹിക്കുന്നു. അമേരിക്കയെയും ഇസ്രായേലിനെയും എതിര്‍ക്കുന്നത് ഹജ്ജ് കാലത്തെ ചടങ്ങില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും, അത് ആഗോള രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി കാണണമെന്നും മൊജ്തബ അറിയിച്ചു.

ഇതിനിടെ അമേരിക്ക-ഇസ്രായേല്‍ സഖ്യത്തിനെതിരെ ഇറാന്‍ ശക്തമായ പ്രതിരോധ നീക്കങ്ങളുമായി മുന്നോട്ടുപോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയില്‍ സൈനിക സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ഖമേനിയുടെ പ്രസ്താവനകള്‍ പുറത്തുവന്നത്.

ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങളും സൈനിക സമ്മര്‍ദ്ദങ്ങളും അവസാനിപ്പിക്കണമെന്ന ആവശ്യവും ഇറാന്‍ മുന്നോട്ടുവെച്ചു. എന്നാല്‍ ഉപരോധം തുടരുമെന്നും ഇത്തരം ഭീഷണി പ്രസ്താവനകള്‍ പ്രദേശത്തെ സമാധാന ശ്രമങ്ങള്‍ക്കു തിരിച്ചടിയാകുമെന്നും അമേരിക്ക പ്രതികരിച്ചു.

"Death to America, Death to Israel": This will be the common slogan of all the oppressed; Mojtaba Khamenei says it is the end of Israel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ സൂക്ഷിക്കുക, നെഞ്ചെരിച്ചിൽ വർധിപ്പിക്കും

കുട്ടികള്‍ ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നത് അപകടം; യുഎഇയില്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്

പാറ്റകളെ നശിപ്പിക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ടെന്ന് അറിയാമോ?

SCROLL FOR NEXT