Donald Trump എപി
World

'ഇരുട്ടിന് മേല്‍ വെളിച്ചം നേടിയ വിജയത്തിന്റെ കാലാതീതമായ ഓര്‍മപ്പെടുത്തല്‍'; ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്

വെളിച്ചങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന ഓരോ അമേരിക്കക്കാരനും ഞാന്‍ എന്റെ ആശംസകള്‍ അയയ്ക്കുന്നുവെന്ന് ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ദീപാവലി ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുട്ടിന് മേല്‍ വെളിച്ചം നേടിയ വിജയത്തിന്റെ കാലാതീതമായ ഓര്‍മപ്പെടുത്തലാണ് ദീപാവലിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

വെളിച്ചങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന ഓരോ അമേരിക്കക്കാരനും എന്റെ ആശംസകള്‍ അയയ്ക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. കുടുംബങ്ങളെയും സുഹൃത്തുക്കളേയും ഒരുമിച്ച് കൊണ്ടുവരാനുള്ള സമയം കൂടിയാണിത്, ട്രംപ് പറഞ്ഞു. ദശലക്ഷക്കണക്കിന് പൗരന്‍മാര്‍ ദീപങ്ങളും വിളക്കുകളും കൊളുത്തുമ്പോള്‍ നന്മ എപ്പോഴും തിന്മയുടെ മേല്‍ വിജയിക്കുമെന്നാണ് നമ്മള്‍ വിശ്വസിക്കുന്നത്. ദീപാവലി ആഘോഷിക്കുന്ന ഓരോ അമേരിക്കക്കാരനും സമൃദ്ധിയും ശാന്തതയും സമാധാനവും നല്‍കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ഇന്ത്യന്‍-അമേരിക്കന്‍ മേധാവി കാഷ് പട്ടേല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും ദീപാവലി ആശംസകള്‍ നേര്‍ന്നു. റിപ്പബ്ലിക്കന്‍ നേതാവും ഒഹായോ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയുമായ വിവേക് രാമസ്വാമിയും ദീപാവലി ആശംസകള്‍ പങ്കുവെച്ചു. ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ദീപാവലി ആഘോഷങ്ങള്‍ നടത്തി.

Diwali timeless reminder of light's victory over darkness: Trump

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT