വായില്‍ കമ്പുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നായയുടെ ദൃശ്യം 
World

വായിൽ കമ്പുമായി നായ കുത്തൊഴുക്കിൽ, രക്ഷിച്ച് 'കൂട്ടുകാരൻ'; സഹജീവി സ്നേഹം- വീഡിയോ 

സഹജീവി സ്നേഹത്തിന്റെ നിരവധി ഉദാ​ഹരണങ്ങൾ പുറത്തുവന്നിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഹജീവി സ്നേഹത്തിന്റെ നിരവധി ഉദാ​ഹരണങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ  കുത്തൊഴുക്കിൽ വീണ നായയെ രക്ഷിച്ച് മറ്റൊരു നായയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. വായിൽ കമ്പുമായി ഒഴുകിയെത്തിയ കറുത്ത നായയെയാണ് കരയിൽ നിന്നിരുന്ന മറ്റൊരു നായ അതിസാഹസികമായി രക്ഷിച്ചത്. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ വീഡിയോയാണ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

വെള്ളച്ചാട്ടത്തിന് അരികിലായി  നിന്ന കറുത്ത നായ കരയിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും വെള്ളത്തിന്റെ ഒഴുക്കിൽ നടന്നില്ല. അധികം വൈകാതെ തന്നെ നായ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തൊട്ടപ്പുറത്തെ പാറയിൽ ഇതെല്ലാം കണ്ടുനിന്ന നായ അവനെ രക്ഷിക്കാനായി കാത്തിരിക്കുകയായിരുന്നു. തന്റെയടുത്ത് ഒഴുകിയെത്തിയ നായയുടെ വായിലെ കമ്പ് വെളുത്ത നായ കടിച്ചുപിടിച്ചു.

പിന്നീട് കമ്പിന്റെ സഹായത്തോടെ കറുത്ത നായയെ കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. വെള്ളത്തിൽ ഒഴുകിപ്പോകുമ്പോഴും വായിലെ കമ്പ് വിടാതെ പിടിക്കാൻ കറുത്ത നായ കാണിച്ച ധൈര്യമാണ് അവന് തുണയായതെന്നും അതില്ലെങ്കിൽ വെളുത്ത നായയ്ക്ക് രക്ഷിക്കാനാകില്ലെന്നും വീഡിയോ കണ്ടവർ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT