വിഡിയോ സ്ക്രീൻഷോട്ട് 
World

വധൂവരന്മാരുടെ റൊമാന്റിക് നൃത്തം, അപ്രതീക്ഷിതമായി വളര്‍ത്തുനായ സമ്മാനിച്ച ക്യൂട്ടി മൊമന്റ്, വിഡിയോ വൈറല്‍  

വധുവും വരനും ഒന്നിച്ച് അതിഥികള്‍ക്ക് മുന്നില്‍ ആദ്യമായി നൃത്തം ചെയ്യുമ്പോഴായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹദിനം വെറൈറ്റി ആക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. പതിവില്‍ നിന്ന് വ്യത്യസ്തമായി എന്ത് മാറ്റം കൊണ്ടുവരുമെന്ന് ആലോചിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഒട്ടും ബുദ്ധിമുട്ടാതെ വളര്‍ത്തുനായയുടെ ഇടപെടലില്‍ ഒരു വെറൈറ്റി മൊമന്റ് കിട്ടിയാല്‍ എങ്ങനെയുണ്ടാകും?  എന്നും ഓര്‍ത്തുചിരിക്കാനുള്ള രസകരമായ ഒരു നിമിഷം വധൂവരന്മാര്‍ക്ക് സമ്മാനിച്ച അരുമ നായയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വിവാഹശേഷം വധുവും വരനും ഒന്നിച്ച് അതിഥികള്‍ക്ക് മുന്നില്‍ ആദ്യമായി നൃത്തം ചെയ്യുമ്പോഴായിരുന്നു സംഭവം. ഇരുവര്‍ക്കുമൊപ്പം വളര്‍ത്തുനായയും സ്റ്റേജിലുണ്ടായിരുന്നു. മുഖത്തോടുമുഖം നോക്കി പ്രണയാര്‍ദ്രമായി ചുവടുവയ്ക്കുന്നതിനിടയില്‍ ഇവര്‍ക്കിടയിലേക്ക് നായ നുഴഞ്ഞുകയറിയതാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. വളരെ ക്യൂട്ട് ആയ രംഗം ഏറ്റെടുത്തിരിക്കുകയാണ് വിഡിയോ കണ്ടവരെല്ലാം. 

പ്രപ്പോസല്‍സ് ആന്‍ഡ് വെഡ്ഡിങ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. "എക്‌സ്‌ക്യൂസ് മീ... എനിക്കും ഡാന്‍സ് ചെയ്യണം" എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷന്‍ കുറിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും