കുഞ്ഞിനെ രക്ഷിക്കാന്‍ പാമ്പിനെ ആക്രമിക്കുന്ന വളര്‍ത്തുനായ്ക്കള്‍ 
World

പിഞ്ചുകുഞ്ഞിനെ ലക്ഷ്യമാക്കി പാമ്പ്, രക്ഷകരായി വളര്‍ത്തുനായ്ക്കള്‍; പിന്നീട്- വീഡിയോ 

തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ ലക്ഷ്യമാക്കി നീങ്ങിയ പാമ്പിനെയാണ് വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറിയത്

സമകാലിക മലയാളം ഡെസ്ക്

പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കഴിഞ്ഞദിവസം ചാക്ക് നിറയെ പാമ്പുകളെ കാട്ടില്‍ തുറന്നുവിടുന്നത് വൈറലായിരുന്നു. ഇപ്പോള്‍ പിഞ്ചുകുഞ്ഞിനെ പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്ന വളര്‍ത്തുനായ്ക്കളുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ ലക്ഷ്യമാക്കി നീങ്ങിയ പാമ്പിനെയാണ് വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറിയത്. കടിച്ചുകീറി വലിച്ചെറിഞ്ഞ പാമ്പ് വന്നുവീണത് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നവരുടെ ഇടയിലേക്കാണ്. 

രണ്ടുനായ്ക്കള്‍ ചേര്‍ന്ന് പാമ്പിനെ ആക്രമിക്കുന്ന ട്വിറ്റര്‍ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീടിന് വെളിയിലാണ് സംഭവം. അതേസമയം പാമ്പിനെ വളര്‍ത്തുനായ്ക്കള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സമയത്ത് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാനല്ലേ മാതാപിതാക്കള്‍ തയ്യാറാവേണ്ടത് എന്ന തരത്തില്‍ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. നായ്ക്കള്‍ കടിച്ചുകുടഞ്ഞ ശേഷം വലിച്ചെറിഞ്ഞ പാമ്പ് വന്നുവീണത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ ഇടയിലേക്കാണ്. അപ്രതീക്ഷിതമായി പാമ്പ് വന്നുവീണതിന്റെ പരിഭ്രാന്തി ദൃശ്യങ്ങളില്‍ പ്രകടമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT