ഡോണള്‍ഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം 
World

'ജനലക്ഷങ്ങളുടെ ജീവന്‍ രക്ഷിച്ചു'; ഡോണള്‍ഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം

യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ നറുക്കെടുപ്പ് വേദിയില്‍ വച്ചാണ് ട്രംപിന് പുരസ്‌കാരം നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം. യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ നറുക്കെടുപ്പ് വേദിയില്‍ വച്ചാണ് ട്രംപിന് പുരസ്‌കാരം നല്‍കിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഫിഫ ഇതാദ്യമായാണ് സമാധാന പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്

ലോകത്തെ കൈകളില്‍ താങ്ങിനിര്‍ത്തുന്നതായി ചിത്രീകരിക്കുന്ന, ട്രംപിന്റെ പേര് ആലേഖനം ചെയ്ത സ്വര്‍ണ ട്രോഫിയും മെഡലുമാണ് സമ്മാനിച്ചത്. ജനലക്ഷങ്ങളുടെ ജീവന്‍ രക്ഷിച്ചതിനാണ് ട്രംപിന് പുരസ്‌കാരവും മെഡലും സമ്മാനിക്കുന്നതെന്ന് ഇന്‍ഫന്റീനോ പറഞ്ഞു. ഇതു ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്ന് ട്രംപ് പറഞ്ഞു.

Donald Trump awarded FIFA Peace prize at 2026 World Cup draw

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ് അന്തരിച്ചു

ആത്മീയാചാര്യൻ മുനി നാരായണ പ്രസാദ് അന്തരിച്ചു, കോസ്റ്റ് ​ഗാർഡിന് വീഴ്ച, അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം

ശബരിമലയ്ക്ക് മുകളില്‍ ഹെലിക്കോപ്റ്റർ, കോസ്റ്റ് ​ഗാർഡിന് വീഴ്ച, പൊന്നമ്പലമേടില്‍ 200 മീറ്ററിന് താഴ്ന്ന് പറക്കുന്നത് അനുവദനീയമല്ല; റിപ്പോർട്ട്

സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം; ശുചിമുറിക്ക് മുന്നില്‍ മൂര്‍ഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

SCROLL FOR NEXT