

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും റഷ്യയും ഒരുമിച്ച് മുന്നോട്ടുപോകുന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യക്ക് എന്നും റഷ്യ ശക്തമായ പിന്തുണ നല്‍കിയതായും ഇന്ത്യയെ ഏറ്റവും അടുത്ത സുഹൃത്തായാണ് റഷ്യ കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജയ്ഷ്-ഇ-മുഹമ്മദ് എന്ന ഭീകരസംഘടനയ്ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെ റഷ്യ അതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഈ ഭീകരാക്രമണത്തിന് പിന്നാലെ ഭീകരവാദത്തെ ഇല്ലാതാക്കാന്‍ ഇന്ത്യയോടൊപ്പം ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്ന് റഷ്യ അറിയിച്ചിരുന്നു. പാക് അധീന കശ്മീരിലെയും മറ്റ് പാക് പ്രദേശങ്ങളിലെയും ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂറിനും റഷ്യ ഇന്ത്യക്ക് പിന്തുണ നല്‍കിയിരുന്നു.
കഴിഞ്ഞ എട്ട് പതിറ്റാണ്ടി ലോകം നിരവധി ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു, 'മനുഷ്യരാശിക്ക് നിരവധി വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്യേണ്ടി വന്നു. ഇതിനിടയിലും, ഇന്ത്യ-റഷ്യ സൗഹൃദം ഒരു ധ്രുവനക്ഷത്രം പോലെ സ്ഥിരമായി നിലനിന്നു.പരസ്പര ബഹുമാനത്തിലും ആഴത്തിലുള്ള വിശ്വാസത്തിലും നിലനില്‍ക്കുന്ന ബന്ധം കാലത്തിന്റെ പരീക്ഷണങ്ങളെ എപ്പോഴും അതിജീവിച്ചാതയും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പതിനായിരം കോടി ഡോളറിലെത്തിക്കുമെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. ഊഷ്മളമായ സ്വീകരണത്തിന് ഇന്ത്യന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും പുടിന്‍ നന്ദി അറിയിച്ചു. മോദിയുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നു എന്നും സൗഹൃദപരമായ അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ നടന്നതെന്നും പുതിന്‍ വ്യക്തമാക്കി. റഷ്യയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്ന കരാറുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും പുടിന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും പേയ്മെന്റ് സെറ്റില്‍മെന്റുകള്‍ക്കായി ദേശീയ കറന്‍സികള്‍ ഉപയോഗിക്കുന്നതിലേക്ക് ക്രമേണ നീങ്ങുകയാണെന്നും പുടിന്‍ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇനി രൂപയിലും റഷ്യന്‍ കറന്‍സിയായ റൂബിളിലും ആകും നടക്കുക എന്നാണ് പുടിന്‍ പറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വ്യാപാരത്തിൽ നിന്ന് ഡോളറിന്റെ ഉപയോഗം ക്രമേണെ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ക്ക് പുടിന്‍ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും സാമ്പത്തിക സഹകരണം ഉൾപ്പെടെ നിരവധി കരാറുകളിൽ ഇരുരാഷ്ട്രങ്ങളും ധാരണയായി. വ്യാപാര ബന്ധം വിപുലമാക്കുന്നതും നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതുമായ കരാറുകളിലാണ് ധാരണയായത്. ഊർജം, രാജ്യസുരക്ഷ, പ്രതിരോധം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളിലാണ് മറ്റു കരാറുകൾ. 2030വരെ സമഗ്ര സാമ്പത്തിക സഹകരണത്തിന് ധാരണയായതായും പുടിന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates