വാഷിങ്ടണ്‍: അസഭ്യവര്‍ഷത്തോടെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിങ്കളാഴ്ചയ്ക്കകം കടലിടുക്ക് തുറന്നില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നാണ് ട്രംപിന്റെ പ്രതികരണം. ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാന്‍ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച നിര്‍ണായകമാണെന്നാണ് ട്രംപ് നല്‍കുന്ന സൂചന. 'പവര്‍ പ്ലാന്റ് ഡേ', 'ബ്രിഡ്ജ് ഡേ' എന്നിങ്ങനെയാണ് ചൊവ്വാഴ്ചയെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന സൂചനയാണിതെന്നാണ് വിലയിരുത്തല്‍. ഇറാന്‍ വെടിവച്ചിട്ട യുഎസ് വിമാനത്തിലെ പൈലറ്റിന്റെ അരോഗ്യസ്ഥിതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കൊപ്പമാണ് ട്രംപിന്റെ പ്രതികരണം.
സൈനികര്‍ക്കൊപ്പം തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളെ കാണുമെന്നും ട്രംപ് പറയുന്നു. നാളെ ഒരു കരാറിന് നല്ല സാധ്യതയുണ്ടെന്ന് കരുതുന്നു. അവര്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വേഗത്തില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍, എല്ലാം ബോംബിട്ടു തകര്‍ക്കുന്നതിനെക്കുറിച്ചും, എണ്ണ വ്യാപാരം ഏറ്റെടുക്കുന്നതിനെക്കുറിച്ചും ഞാന്‍ ആലോചിക്കുന്നുണ്ട് എന്നും ട്രംപ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates