ഡോണള്‍ഡ് ട്രംപ് എപി
World

'ഇന്ത്യയ്ക്ക് മേലുള്ള തീരുവ കുറയ്ക്കും'; ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഉടനെന്ന് ട്രംപ്

വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഇന്ത്യയിലെ പുതിയ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറിന്റെ സത്യപ്രതിജ്ഞ ച്ചടങ്ങിലാണ് ട്രംപിന്റെ പരാമര്‍ശം.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേലുള്ള തീരുവ കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുമായി ന്യായമായ വ്യാപാരക്കരാറുണ്ടാക്കുന്നതിന് അടുത്തെത്തിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഇന്ത്യയിലെ പുതിയ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറിന്റെ സത്യപ്രതിജ്ഞ ച്ചടങ്ങിലാണ് ട്രംപിന്റെ പരാമര്‍ശം.

'മുന്‍പത്തേതില്‍നിന്ന് വ്യത്യസ്തമായ ഒരു കരാര്‍ ഇന്ത്യയുമായി ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ഇപ്പോള്‍ അവര്‍ക്ക് എന്നോട് സ്‌നേഹമില്ല. പക്ഷേ, അവര്‍ എന്നെ വീണ്ടും സ്‌നേഹിക്കും. നമുക്ക് ഒരു മാന്യമായ വ്യാപാരക്കരാര്‍ കിട്ടാന്‍ പോകുകയാണ്'' -ട്രംപ് പറഞ്ഞു. ഇന്ത്യക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ കുറയ്ക്കുമോ എന്ന ചോദ്യത്തിനാണ് ഭാവിയില്‍ അക്കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ റഷ്യയില്‍ നിന്ന് ധാരാളം എണ്ണ വാങ്ങുന്നതിനാലാണ് യുഎസ് ആദ്യം തീരുവ വര്‍ധിപ്പിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ ഭാരതം ആ ഇറക്കുമതി കുറച്ചതിനാല്‍ തീരുവ കുറയ്ക്കേണ്ട സമയമാണെന്നും ട്രംപ് പറഞ്ഞു. 'നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ബന്ധങ്ങളിലൊന്നായ ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ സെര്‍ജിയോ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.' ചടങ്ങിനിടെ ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് തീരുവ കുറയ്ക്കുന്നത് സംബന്ധിച്ചുള്ള ട്രംപിന്റെ പരാമര്‍ശം.

Donald Trump signals tariff cut for India, says fair trade deal is nearing completion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി സ്‌ഫോടനം: സൈന്യം ഉപയോഗിക്കുന്ന തരം സ്‌ഫോടക വസ്തുവോ?, കൊണാട്ട് പ്ലേസിലൂടെയും മയൂര്‍ വിഹാറിലൂടെയും കാര്‍ ഓടിച്ചു, നിര്‍ണായക കണ്ടെത്തല്‍

ബിഹാര്‍ എക്‌സിറ്റ് പോള്‍ ഫലത്തിന്റെ തേരിലേറി ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു; രൂപയ്ക്ക് 15 പൈസയുടെ നഷ്ടം

സ്വര്‍ണവില വീണ്ടും റിവേഴ്‌സില്‍; 92,000ന് മുകളില്‍ തന്നെ

'ഭ്രാന്തവും അടിസ്ഥാന രഹിതവും...', സത്യമെന്തെന്ന് ലോകത്തിന് അറിയാം; ഇസ്ലാമാബാദ് സ്‌ഫോടനത്തില്‍ പാക് പ്രധാനമന്ത്രിയെ തള്ളി ഇന്ത്യ

വീട്ടില്‍ കുഴഞ്ഞുവീണു; നടന്‍ ഗോവിന്ദ ആശുപത്രിയില്‍

SCROLL FOR NEXT