ഡൊണൾഡ് ട്രംപ് ഫയൽ
World

ഇലക്ടറല്‍ വോട്ട് 312 ആയി ഉയര്‍ത്തി വ്യക്തമായ ആധിപത്യം; അരിസോനയും തിരിച്ചുപിടിച്ച് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ കോളജില്‍ നിയുക്ത പ്രസിഡന്റ് ട്രംപിന്റെ വോട്ട് നില 312 ആയി ഉയര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ കോളജില്‍ നിയുക്ത പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വോട്ട് നില 312 ആയി ഉയര്‍ന്നു. യുഎസ് സംസ്ഥാനമായ അരിസോനയിലും ട്രംപ് വിജയിച്ചു. ഇതോടെ ഇഞ്ചോടിച്ച് പോരാട്ടം നടന്ന അരിസോന, നെവാഡ, വിസ്‌കോസെന്‍, മിഷിഗന്‍, പെന്‍സില്‍വേനിയ, നോര്‍ത്ത് കാരലൈന, ജോര്‍ജിയ എന്നി ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ ട്രംപ് പരാജയപ്പെടുത്തി.

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടത് 270 വോട്ട് എന്നിരിക്കേ, വ്യക്തമായ ആധിപത്യമാണ് ട്രംപ് നേടിയത്. യുഎസ് സെനറ്റില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലാണ്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പക്ഷത്തിന് 52 സീറ്റ് ഉണ്ട്. ഡെമോക്രാറ്റുകള്‍ക്ക് 47. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിലവില്‍ 216 സീറ്റുണ്ട്. ഡെമോക്രാറ്റുകള്‍ക്ക് 209. കേവല ഭൂരിപക്ഷത്തിന് 218 വേണം.

പരമ്പരാഗത റിപ്പബ്ലിക്കന്‍ കോട്ടയാണ് അതിര്‍ത്തി സംസ്ഥാനമായ അരിസോന. 1996ല്‍ ബില്‍ ക്ലിന്റന് ശേഷം ഡെമോക്രാറ്റുകള്‍ക്ക് അരിസോന കിട്ടിയത് 2020ല്‍ ജോ ബൈഡന്റെ ജയത്തോടെയാണ്. ബൈഡനില്‍ നിന്ന് ട്രംപ് പിടിച്ചെടുത്ത ആറാമത്തെ സംസ്ഥാനമാണിത്.2022ല്‍ കഷ്ടിച്ച് ജയിച്ച നോര്‍ത്ത് കാരലൈന ഇത്തവണയും ട്രംപ് നിലനിര്‍ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT