യുക്രൈനിലെ യുദ്ധം അവസാനിക്കുമോ?, പുടിനെ ട്രംപ് ഫോണ്‍ ചെയ്തു; റിപ്പോര്‍ട്ട്

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
Donald Trump Dials Putin, Urges Him Not To Escalate War In Ukraine
പുടിനും ട്രംപുംഫയൽ
Published on
Updated on

ന്യൂയോര്‍ക്ക്: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. തന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് രണ്ട് ദിവസത്തിന് ശേഷം നവംബര്‍ 7 ന് റഷ്യന്‍ പ്രസിഡന്റുമായി ഇതുസംബന്ധിച്ച് ട്രംപ് സംസാരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

യുക്രൈനിലെ സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇരു നേതാക്കളും യുക്രൈനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ്-റഷ്യ ബന്ധം പുനഃസ്ഥാപിക്കേണ്ടതിന്റെയും അതിനായി പ്രവര്‍ത്തിക്കേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് ട്രംപിന് പുടിന്‍ അഭിനന്ദന സന്ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു അഭിനന്ദന സന്ദേശം. ഇതിന്റെ തുടര്‍ച്ചയായാണ് പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചത്. ട്രംപ് വ്യാഴാഴ്ച ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ നിന്നാണ് കോള്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപ് താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയ കാര്യം ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിട്ടില്ല.

യുഎസ്-റഷ്യ ബന്ധം മെച്ചപ്പെടുത്താനുള്ള ആഗ്രഹം സാധ്യമാകാന്‍ കൂടുതല്‍ ശ്രമം ആവശ്യമാണെന്ന് കഴിഞ്ഞ ആഴ്ച റഷ്യയിലെ സോചിയില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ പുടിന്‍ പറഞ്ഞിരുന്നു, 'ട്രംപുമായി ഒരു കോള്‍ നടത്തുന്നത് തെറ്റാണെന്ന് കരുതരുത്. ചില ലോക നേതാക്കള്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, ഞാന്‍ അതിന് എതിരല്ല, ഞങ്ങള്‍ ട്രംപുമായി സംസാരിക്കാന്‍ തയ്യാറാണ്. യുക്രൈന്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ റഷ്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിഷയത്തെ ഏറെ ഗൗരവത്തോടെ കാണണം'- പുടിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com