ഒരു മണിക്കൂറിൽ രണ്ട് ഭൂചലനം; വിറച്ച് ക്യൂബ

തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈൽ അകലെയാണ് 6.8 തീവ്രതയിൽ രേഖപ്പെടുത്തി
cuba
ഭൂചലനത്തിൽ കെട്ടിടും തകർന്ന നിലയിൽ എക്സ്
Published on
Updated on

ഹവാന: ക്യൂബയെ വിറപ്പിച്ച് ശക്തമായ രണ്ട് ഭൂചലനങ്ങൾ. ദക്ഷിണ ക്യൂബയിലാണ് മണിക്കൂറുകളുടെ വ്യത്യത്യാസത്തിൽ ഭൂചലനമുണ്ടായത്. തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈൽ അകലെയാണ് 6.8 തീവ്രതയിൽ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് പിന്നാലെയായിരുന്നു രണ്ടാമത്തേത്.

ഭൂചലനത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. എന്നാൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. കരീബിയൻ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുനാമി മുന്നറിയിപ്പില്ല.

ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടാവുകയും വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയസ് കനാൽ പറഞ്ഞു. ഭൂചലനത്തിൽ തകർന്ന കോൺക്രീറ്റ് ബ്ലോക്ക് വീടുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചുഴലിക്കാറ്റിൽനിന്ന് കരകയറാൻ പാടുപെടുന്ന ക്യൂബയിലാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പം ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com