ദുബൈ, അബുദാബി, ബഹ്‌റൈന്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം 
World

ദുബൈ, അബുദാബി, ബഹ്‌റൈന്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം; യുഎഇ ലക്ഷ്യമാക്കി 137 മിസൈലുകളും 209 ഡ്രോണുകളും; വ്യോമപാത അടച്ചു

അപകടത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തര സുരക്ഷാ സേനയെ വിന്യസിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ദുബൈ, അബുദാബി വിമാനത്താവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം. അര്‍ധരാത്രിയില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഒരു ഏഷ്യന്‍ വംശജന്‍ മരിച്ചത്. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തര സുരക്ഷാ സേനയെ വിന്യസിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു.

പരിക്കേറ്റവര്‍ക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെത്തുടര്‍ന്നുണ്ടായ സാഹചര്യത്തിലാണ് അപകടമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യം ലക്ഷ്യമാക്കി വന്ന 137 മിസൈലുകളില്‍ 132 എണ്ണവും 209 ഡ്രോണുകളില്‍ 195 എണ്ണവും വ്യോമപ്രതിരോധ സേന തകര്‍ത്തതായി യു.എ.ഇ. വ്യക്തമാക്കി. ശേഷിച്ചവ കടലിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലുമായി പതിച്ചു. ഇവയുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലകളില്‍ ചിതറിവീണിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച യു.എ.ഇ., രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള തിരിച്ചടിക്കും യുഎഇക്ക് അവകാശമുണ്ടെന്നും അറിയിച്ചു.

രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച യുഎഇ, രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള തിരിച്ചടിക്കും അവകാശമുണ്ടെന്നും അറിയിച്ചു. അതേസമയം, സംഭവത്തില്‍ ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സംയമനം പാലിക്കണമെന്നും യുഎഇ സ്ഥാനപതി അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കണം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ വ്യോമപാത താത്കാലികമായി അടച്ചെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഡ്രോണുകള്‍ക്കും വിലക്കുണ്ട്. ഗ്ലൈഡറുകള്‍ക്കും, ആളില്ലാ വിമാനങ്ങള്‍ക്കും ഒരാഴ്ച നിരോധം ഏര്‍പ്പെടുത്തി.

ഖത്തനിനും ബഹ്‌റൈനും നേരെയും ആക്രമണം ഉണ്ടായി. ഇരുരാജ്യങ്ങളിലും ആക്രമണത്തില്‍ നിരവധി പേര്‍്ക്ക് പരിക്കേറ്റു. ബഹ്‌റൈന്‍ വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായി.

Dubai international airport damaged in Iranian overnight attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; മകളും മരുമകനും ചെറുമകനും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

ഇന്ത്യയ്ക്കും വെസ്റ്റ് ഇൻഡീസിനും ഇന്ന് ജീവന്‍ മരണപോരാട്ടം; ജയിക്കുന്നവർ സെമിയിൽ

'കരുത്തിന്റെ, കരുതലിന്റെ ലോക മാതൃക'; വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്

പുതിയ അവസരങ്ങൾ ലഭിക്കും, യാത്രകൾ ഗുണകരം

ലോക സമാധാനത്തിനായി ഇടപെടണം, യുഎന്നിന് ഇറാന്റെ കത്ത്, അടിയന്തര യോഗം വിളിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

SCROLL FOR NEXT