ഫോട്ടോ: ട്വിറ്റർ 
World

വരുന്നു സൂര്യനില്‍ നിന്ന് തീജ്വാലകള്‍, റേഡിയോ തരംഗങ്ങളെ ബാധിച്ചേക്കും; മുന്നറിയിപ്പ് 

ശക്തമായ സൗരക്കാറ്റ് ഇന്ന് ഭൂമിയെ ലക്ഷ്യമാക്കി വന്നേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ശക്തമായ സൗരക്കാറ്റ് ഇന്ന് ഭൂമിയെ ലക്ഷ്യമാക്കി വന്നേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍. സൂര്യന്റെ പ്രഭാമണ്ഡലത്തില്‍ നിന്ന് ബഹിരാകാശത്തേയ്ക്ക് പ്ലാസ്മയും കാന്തിക ക്ഷേത്രങ്ങളും പുറന്തള്ളുന്ന പ്രതിഭാസമായ കൊറോണല്‍ മാസ് ഇജക്ഷന്റെ ( സിഎംഇ) ഫലമായി രൂപപ്പെടുന്ന സൗരക്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഓഗസ്റ്റ് അഞ്ചിന് സൂര്യനില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് രണ്ട് കൊറോണല്‍ മാസ് ഇജക്ഷന്‍ ആണ് സംഭവിച്ചത്. ഇതില്‍ ഒരു കൊറോണല്‍ മാസ് ഇജക്ഷനെ മറ്റൊന്ന് വിഴുങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഒരു കൊറോണല്‍ മാസ് ഇജക്ഷനെ മറ്റൊന്ന് വിഴുങ്ങുന്നതിനെ കാനിബാള്‍ സിഎംഇ എന്നാണ് പറയുന്നത്. ഇത്തരത്തില്‍ തീവ്രമായ സിഎംഇ സൗരക്കാറ്റിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഈ സൗരക്കാറ്റ് ഇന്ന് ഭൂമിയെ ലക്ഷ്യമാക്കി വരുമെന്നാണ് സൂചന. സൂര്യനില്‍ ഉണ്ടായ പൊട്ടിത്തെറി ഭൂമിയിലെ റേഡിയോ തരംഗങ്ങളെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത്തരം പൊട്ടിത്തെറിയിലൂടെ പുറത്തുവരുന്ന അള്‍ട്രാവൈലറ്റ് രശ്മികളുടെ മിന്നല്‍പ്പിണര്‍ റേഡിയോ ബ്ലാക്ക്ഔട്ടിന് കാരണമാകാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം