മോദി, ട്രംപ്, മസ്‌ക്  
World

പശ്ചിമേഷ്യന്‍ യുദ്ധം: മോദി-ട്രംപ് ഫോണ്‍ സംഭാഷണത്തില്‍ മസ്‌കും; അസാധാരണ നീക്കം?

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അമേരിക്കന്‍ ശതകോടീശ്വരനും വ്യവസായിയുമായ ഇലോണ്‍ മസ്‌കും പങ്കുചേര്‍ന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. യുദ്ധകാല സാഹചര്യത്തില്‍ രണ്ട് രാജ്യത്തലവന്മാര്‍ തമ്മില്‍ നടത്തുന്ന സംഭാഷണത്തില്‍ മസ്‌ക് പങ്കാളിയായത് അസാധാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

പശ്ചിമേഷ്യയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനെക്കുറിച്ച് പ്രത്യേകിച്ച് ഹോര്‍മൂസ് കടലിടുക്കിന് മേല്‍ ഇറാന്‍ നിയന്ത്രണം കടുപ്പിക്കുന്നതിനേക്കുറിച്ചായിരുന്നു നേതാക്കന്മാര്‍ ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം. മസ്‌ക് എന്തുകൊണ്ട് ഈ ഫോണ്‍ സംഭാഷണത്തില്‍ ഉള്‍പ്പെട്ടുവെന്നോ ചര്‍ച്ചയില്‍ ഏതുതരത്തിലുള്ള പങ്കാളിത്തമാണ് വഹിച്ചതെന്നോ വ്യക്തമല്ല. സര്‍ക്കാരില്‍ ഒരുവിധത്തിലും പങ്കാളിത്തമില്ലാത്ത മസ്‌ക്, ഇത്തരമൊരു ഉന്നതതല ചര്‍ച്ചയില്‍ പങ്കാളിത്തം വഹിച്ചത് നയതന്ത്ര കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

'രണ്ടുരാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാര്‍ തമ്മിലുള്ള ടെലഫോണ്‍ സംഭാഷത്തില്‍ ഒരു സ്വകാര്യ വ്യക്തി പങ്കാളിയാവുന്നത് അസാധാരണമാണ്. ചൊവ്വാഴ്ച പ്രസിഡന്റ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഫോണ്‍ കോളില്‍ ഇലോണ്‍ മസ്‌ക് പങ്ക് ചേര്‍ന്നു. യുദ്ധകാല പ്രതിസന്ധിക്കിടെ രണ്ട് രാഷ്ട്രത്തലവന്മാര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ പുറത്തുനിന്നുള്ള ഒരു വ്യക്തി പങ്കെടുത്തത് അസാധാരണമാണ്' പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അമേരിക്കയോ ഇന്ത്യയോ സംഭാഷണത്തെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ മസ്‌കിന്റെ സാന്നിധ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വിസമ്മതിച്ചുവെന്നും വ്യക്തതയ്ക്കു വേണ്ടിയുള്ള ചോദ്യങ്ങളോട് മസ്‌കും പ്രതികരിച്ചില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കി.

Elon Musk participated in a high-level call between PM Modi and President-elect Trump, Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്

'മികച്ച പടം, സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ'; 'പ്രതിഛായ' കണ്ട് ചാണ്ടി ഉമ്മൻ

'തല' ഇല്ലാതെ സിഎസ്‌കെ; ധോനിക്ക് പരിക്ക്

'ഹോര്‍മുസില്‍ നിന്നും കപ്പല്‍ കൊണ്ടുവരുന്ന ചാരന്‍'; പാന്‍ ഇന്ത്യന്‍ സ്റ്റാറാകാന്‍ സന്തോഷ് പണ്ഡിറ്റ് കപൂര്‍!

മുഖ്യമന്ത്രിയുടെ പ്രചാരണത്തിനായി കമല്‍ഹാസന്‍ എത്തും; പ്രകാശ് രാജ്, വേടന്‍, റിമ കല്ലിങ്കല്‍, ഭാവന.... വന്‍ താരനിര

SCROLL FOR NEXT