ജെന്‍ സി പ്രക്ഷോഭം: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി അറസ്റ്റില്‍

 Ex-Nepal PM KP Sharma Oli Arrested Over Last Year’s Gen Z Protests
കെ പി ശര്‍മഒലി
Updated on
1 min read

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മഒലി അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ജെന്‍സി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ട മനപൂര്‍വമല്ലാത്ത നരഹത്യ കേസിലാണ് അറസ്റ്റ്. മുന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖകും അറസ്റ്റിലായിട്ടുണ്ട്. ബലേന്ദ്ര ഷാ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്. കാര്‍ക്കി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊലപാതകം, ക്രിമിനല്‍ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഒലിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് അവരെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും കാഠ്മണ്ഡു വാലി പൊലീസ് പറഞ്ഞു. നേപ്പാളില്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബാലേന്ദ്ര ഷാ ജെന്‍സി പ്രക്ഷോഭത്തിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു പാനല്‍ രൂപീകരിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കെ പി ശര്‍മ്മ ഒലിയും രമേശ് ലേഖയ്ക്കും പരമാവധി 10 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

 Ex-Nepal PM KP Sharma Oli Arrested Over Last Year’s Gen Z Protests
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍, അറാക് പ്ലാന്‍റ് ആക്രമിച്ചു

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തെ തുടര്‍ന്ന് നേപ്പാളില്‍ നടന്ന ജെന്‍സി പ്രക്ഷോഭത്തില്‍ 70-ലധികം പേര്‍ കൊല്ലപ്പെട്ടു. ഇത് ഒലി സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. കെ പി ശര്‍മ ഒലിയും ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെയ്ക്കുകയും ചെയ്തിരുന്നു.

ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചതാണ് യുവാക്കളുടെ വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചത്. പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കെതിരെയും വിദ്യാര്‍ഥികളടക്കമുള്ള യുവാക്കളുടെ പ്രതിഷേധം ശക്തമായതോടെ പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.

Summary

Ex-Nepal PM KP Sharma Oli Arrested Over Last Year’s Gen Z Protests

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com