ഇലോൺ മസ്കും മോദിയും  എക്സ്
World

'വോട്ടിങ് പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ധനസഹായം'; യു എസ് പദ്ധതി നിര്‍ത്തലാക്കി മസ്‌ക്

മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ക്കകമാണ് ഡോജിന്റെ തീരുമാനം വന്നിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്കരണത്തിനായി നല്‍കി വന്നിരുന്ന ധനസഹായം അമേരിക്ക നിര്‍ത്തലാക്കി. 21 മില്യന്റെ സഹായമാണ് ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജിന്റെ (ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവേണ്‍മെന്റ് എഫിഷ്യന്‍സി) തീരുമാന പ്രകാരം റദ്ദാക്കിയത്. ബംഗ്ലാദേശില്‍ രാഷ്ട്രീയ പശ്ചാത്തലം മെച്ചപ്പെടുത്തുന്നതിനായി നല്‍കി വന്നിരുന്ന 29 മില്യന്റെ സഹായവും നിര്‍ത്തലാക്കിയിട്ടുണ്ട്.

'യുഎസിലെ നികുതിദായകന്റെ പണം താഴെപ്പറയുന്ന കാര്യങ്ങള്‍ക്കു ചെലവഴിച്ചിരുന്നു. ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്'. ഡോജിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ തീരുമാനം പുറത്തുവിട്ടു. ഇന്ത്യ, ബംഗ്ലദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി യുഎസ് നല്‍കുന്ന രാജ്യാന്തര സഹായത്തില്‍ വ്യാപകമായ വെട്ടിക്കുറയ്ക്കലുകലാണ് മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോജ് നടത്തിവരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ക്കകമാണ് ഡോജിന്റെ തീരുമാനം വന്നിരിക്കുന്നത്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്താണ്, ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്കരണത്തിനായിട്ടാണ് ധനസഹായം അനുവദിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍