World

പൊതു സ്ഥലങ്ങളില്‍ സ്ത്രീകളുടെ ശബ്ദം ഉയരാന്‍ പാടില്ല, പുരുഷന്‍മാര്‍ താടി വളര്‍ത്തണം; താലിബാന്റെ പുതിയ നിയമ വ്യവസ്ഥകള്‍

ദുരാചാരം തടയാനും സദാചാരം പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞ മാസമാണ് നിയമം നടപ്പിലാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

താലിബാന്‍ നിയന്ത്രണത്തിന് കീഴില്‍ അഫ്ഗാനിലെ സ്ത്രീകള്‍ നേരിടുന്നത് ദുസ്സഹമായ അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമം പ്രാബല്യത്തില്‍ വന്നതോടെ സദാചാര പൊലീസിങും ഉണ്ടാകുന്നതായി സമീപ ദിവസങ്ങളിലെ ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുരാചാരം തടയാനും സദാചാരം പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞ മാസമാണ് നിയമം നടപ്പിലാക്കിയത്. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ മുഖം പ്രദര്‍ശിപ്പിക്കുന്നതും ശബ്ദം ഉയര്‍ത്തുന്നതുമെല്ലാം ഈ നിയമം നിരോധിക്കുന്നു.

സ്ത്രീകള്‍ ഉറക്കെ സംസാരിക്കരുത്, പാടരുത്, വായിക്കരുത്

35 ആര്‍ട്ടിക്കിളാണ് ഇതില്‍ പറയുന്നത്. സ്ത്രീയുടെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കുകയോ ഉറക്കെ പാടുകയോ വായിക്കുകയോ ചെയ്യരുതെന്നതാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെ ശബ്ദം അവരുടെ ഉറ്റവര്‍ക്ക് മാത്രമേ കേള്‍ക്കാന്‍ പാടുള്ളൂ. ഏതേ സാഹചര്യത്തിലായാലും പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ ശബ്ദം കേള്‍ക്കരുത്.

വസ്ത്രധാരണം

നിയമത്തിന്റെ പതിമൂന്നാം അനുച്ഛേദം സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നും എങ്ങനെ പൊതു സ്ഥലത്ത് പെരുമാറണമെന്നും പറയുന്നു. പ്രലോഭനങ്ങള്‍ തടയാന്‍ സ്ത്രീകള്‍ പൊതുസ്ഥലത്ത് മുഖം ഉള്‍പ്പെടെ മുഴുവന്‍ ശരീരവും മറയ്ക്കണം.

പരസ്പരം നോക്കിയാല്‍ കുറ്റം

ബന്ധമില്ലാത്ത സ്ത്രീകളും പുരുഷന്‍മാരും പരസ്പരം നോക്കുന്നതില്‍ വിലക്കുണ്ട്. അമുസ്ലീം സ്ത്രീകളുമായും ബന്ധം പാടില്ലെന്നും അവരുടെ മുന്നിലും വസ്ത്രം മറക്കാതെ പോകരുതെന്നും നിയമത്തിലുണ്ട്. രക്തബന്ധം, വിവാഹം വഴിയുള്ള ബന്ധം എന്നിവയില്ലാത്ത പുരുഷന്‍മാരെ കാണാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല.

താടി വളര്‍ത്തല്‍ നിര്‍ബന്ധം

കടുത്ത നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കുമുണ്ട്. പുരുഷന്‍മാര്‍ പാട്ടു പാടാനോ താടി വടിക്കാനോ പാടില്ല. താടി നീട്ടി വളര്‍ത്തണമെന്നാണ് നിയമത്തില്‍ പറയുന്നത്. കൂടാതെ അയഞ്ഞ വസ്ത്രങ്ങളാകണം പുരുഷന്‍മാരും ധരിക്കേണ്ടത്. പ്രാര്‍ഥനയും മതപരമായ നോമ്പുകളും കൃത്യമായി പാലിക്കണം. പുരുഷ രക്ഷിതാവില്ലാതെ സ്ത്രീകളെ വാഹനത്തില്‍ കയറ്റാന്‍ പാടില്ല. യാത്രക്കാരും ഡ്രൈവര്‍മാരും നിശ്ചിത സമയങ്ങളില്‍ പ്രാര്‍ഥിച്ചിരിക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

അഫ്ഗാന്‍ മാധ്യമങ്ങള്‍ ശരിയ നിയമങ്ങള്‍ പിന്തുടരണം. ജീവജാലങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. ഇസ്ലാമിനെ പരിഹസിക്കാനോ അപമാനിക്കാനോ പാടില്ല. ചില പരമ്പരാഗത ഗെയിമുകളും നിരോധിച്ചിട്ടുണ്ട്.

നിയമം വന്നതിന് ശേഷം

ഈ നിയമങ്ങള്‍ വരുന്നതിന് മുമ്പും ഇങ്ങനെയൊക്കെയായിരുന്നെങ്കിലും ഔചപാരികമായ അംഗീകാരം ലഭിക്കുന്നത് ഇതാദ്യമായാണ്. നിയമം പ്രാബലത്യത്തില്‍ വന്നതിന് ശേഷം യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും താടി വെക്കാത്ത പുരുഷന്‍മാര്‍ക്കും താലിബാന്‍ സംഘം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൈകള്‍ പുറത്തു കാണുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിനും മുഖം പുറത്തു കാണിച്ചതിനും സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT