പാകിസ്ഥാനില്‍ പള്ളിയില്‍ സ്‌ഫോടനം എഎൻഐ
World

പാകിസ്ഥാനില്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം; മതനേതാവ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

ജാമിയത്ത് ഉലമ ഇ ഇസ്ലം ജില്ലാ മേധാവി അബ്ദുള്ള നദീം അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ മത നേതാവ് അടക്കം നാലുപേര്‍ക്ക് പരിക്ക്. ദക്ഷിണ വസീറിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയിലെ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. ജാമിയത്ത് ഉലമ ഇ- ഇസ്ലം ജില്ലാ മേധാവി അബ്ദുള്ള നദീം അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.45 ഓടെ ഇംപ്രൊവാസ്ഡ് എക്‌സ്‌പ്ലൊസീവ് ഡിവൈസ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി ആസിഫ് ബഹാദൂര്‍ അറിയിച്ചു. പള്ളിയുടെ പ്രസംഗപീഠത്തിന് സമീപമാണ് സ്‌ഫോടകവസ്തു സ്ഥാപിച്ചിരുന്നത്.

സ്‌ഫോടനത്തില്‍ ജെയുഐ മേധാവി അബ്ദുള്ള നദീമിന് ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. ജെയുഐ പ്രവര്‍ത്തകരായ റഹ്മാനുള്ള, മുല്ല നൂര്‍, ഷാ ബെഹ്‌റാന്‍ എന്നിവര്‍ക്ക് നിസാര പരിക്കാണുള്ളത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ

ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാ​ദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു