ഇഗോര്‍ കിറിലോവ് എക്‌സ്
World

മോസ്‌കോയില്‍ സ്‌ഫോടനം; റഷ്യന്‍ ആണവ സംരക്ഷണ സേനാ മേധാവി കൊല്ലപ്പെട്ടു

ആണവായുധം, ജൈവായുധം, രാസായുധം തുടങ്ങിയ സുപ്രധാന വിഭാഗങ്ങളുടെ മേധാവിയായിരുന്നു കിറിലോവ്

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തില്‍ റഷ്യന്‍ ആണവ സംരക്ഷണ സേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറിലോവ് കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം.

ആണവായുധം, ജൈവായുധം, രാസായുധം തുടങ്ങിയ സുപ്രധാന വിഭാഗങ്ങളുടെ മേധാവിയായിരുന്നു കിറിലോവ്. യുക്രൈനില്‍ നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് കിറിലോവിനെതിരെ യുക്രൈനിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ റഷ്യ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു.

ക്രെംലിനില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ റയാസാന്‍സ്‌കി പ്രോസ്‌പെക്റ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് പുറത്താണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഇഗോര്‍ കിറിലോവും സഹായിയും കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യത്തിന്റെ അന്വേഷണസംഘത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ജനാലകളും മുന്‍വാതിലും തകര്‍ന്നു. 300 ഗ്രാം ടിഎന്‍ടിക്ക് തുല്യമായ ശേഷിയുള്ള ഉപകരണം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്സ് റിപ്പോര്‍ട്ട് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്