ചിത്രം: ട്വിറ്റര്‍  
World

'പോരാട്ടം നാസികള്‍ക്ക് എതിരെ'; വേറെ വഴികള്‍ ഇല്ലായിരുന്നു; വിജയ ദിനത്തില്‍ നിര്‍ണായക പ്രഖ്യാപനമില്ലാതെ പുടിന്റെ പ്രസംഗം

ഡോണ്‍ബാസും ക്രിമിയയും ഉള്‍പ്പെടെയുള്ള റഷ്യന്‍ പ്രദേശങ്ങളിലേക്കുള്ള പാശ്ചാത്യ ശക്തികളുടെ കടന്നുകയറ്റം പ്രതിരോധിക്കുക മാത്രമാണു റഷ്യ ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: യുക്രൈനിലേക്ക് സൈനിക നടപടിയല്ലാതെ റഷ്യയ്ക്ക് മറ്റു വഴികളില്ലായിരുന്നു എന്ന് പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. 
ഡോണ്‍ബാസും ക്രിമിയയും ഉള്‍പ്പെടെയുള്ള റഷ്യന്‍ പ്രദേശങ്ങളിലേക്കുള്ള പാശ്ചാത്യ ശക്തികളുടെ കടന്നുകയറ്റം പ്രതിരോധിക്കുക മാത്രമാണു റഷ്യ ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു.  യുക്രൈനിലെ സൈനിക നടപടി നാസികള്‍ക്കെതിരായ പോരാട്ടമാണ്. തികച്ചും അനിവാര്യവും സമയോചിതവുമായ തീരുമാനമായിരുന്നു അതെന്നും അദ്ദേഹം പപറഞ്ഞു. മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ നടത്തിയ വിജയദിന പ്രസംഗത്തിലാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്.

''മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് യുക്രൈനില്‍ റഷ്യന്‍ സൈന്യം പോരാടുന്നത്. നാസികള്‍ക്കെതിരെയാണ് ഈ പോരാട്ടം, റഷ്യയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്, ഡോണ്‍ബാസിലെ റഷ്യന്‍ വംശജര്‍ക്കു വേണ്ടിയാണ് ഈ പോരാട്ടം. അതു തുടരുക'- റെഡ് സ്‌ക്വയറില്‍ തടിച്ചു കൂടിയ സൈനികരോടു പുട്ടിന്‍ പറഞ്ഞു. ആക്രമിക്കുകയല്ലാതെ റഷ്യയ്ക്കു മുന്‍പില്‍ മറ്റു വഴികള്‍ ഇല്ലായിരുന്നു. റഷ്യന്‍ അതിര്‍ത്തിയില്‍ യുക്രൈനും സഖ്യകക്ഷികളും ഉയര്‍ത്തിയിരുന്ന ഭീഷണിക്കു മറുപടി നല്‍കുക മാത്രമാണ് റഷ്യ ചെയ്തതെന്നും പുട്ടിന്‍ പറഞ്ഞു.

യുക്രൈന്‍ കീഴടക്കിയശേഷം മേയ് 9ന് വിജയദിനം ആഘോഷിക്കുമെന്നു റഷ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ പുട്ടിന്റെ വിജയദിന പ്രസംഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, 11 മിനിറ്റ് മാത്രം നീണ്ട പ്രസംഗത്തില്‍ പ്രത്യേകിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

നേരത്തെ, ഫെബ്രുവരി 24ന് റഷ്യന്‍ സേന യുക്രൈനിലേക്കു കടന്നുകയറിയപ്പോള്‍ പുട്ടിന്‍ അതിനെ സൈനിക നടപടി എന്നു മാത്രമാണ് വിശേഷിപ്പിച്ചത്. 1945 മേയ് 9നാണ് രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി ജര്‍മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ വിജയം നേടിയത്. അതിന്റെ ഓര്‍മദിനമായ മേയ് 9 ന്, യുക്രൈനെതിരെ പൂര്‍ണ തോതിലുള്ള യുദ്ധപ്രഖ്യാപനം ഉണ്ടായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി