

ന്യൂഡല്‍ഹി: നാല് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ നിന്ന് ബെഡ്ഷീറ്റുകൾ, ടവലുകൾ, പുതപ്പുകൾ, തലയിണകൾ, തലയിണ കവറുകൾ എന്നിവയുൾപ്പെടെ 1.27 കോടിയിലധികം ലിനൻ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട്.
ലിനൻ തുണികൾ കാണാതായത് മൂലം റെയിൽവേക്ക് 104.51 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. 46.54 ലക്ഷം ടവലുകൾ, 41.13 ലക്ഷം ബെഡ്ഷീറ്റുകൾ, 23.59 ലക്ഷം തലയിണ കവറുകൾ, 12.95 ലക്ഷം പുതപ്പുകൾ, 2.76 ലക്ഷം തലയിണകൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.
16 റെയില്‍വേ സോണിലെ തിരുച്ചിറപ്പള്ളി, പാലക്കാട് ഡി 54 ഡിവിഷനില്‍നിന്നുള്ള കണക്കാണിത്. ആകെ 18 സോണും 69 ഡിവിഷനുകളുണാണുള്ളത്. മോഷ്ടിക്കപ്പെട്ടവയില്‍ 67 ശതമാനാവും ബിക്കാനീര്‍, ജോധ്പുര്‍, ജയ്പുര്‍, റാഞ്ചി, ഡല്‍ഹി, മുംബൈ അഹമ്മദാബാദ്, സോന്‍പുര്‍, ദാനാപുര്‍, ബിലാസ്പുര്‍ എന്നീ ഡിവിഷനുകളിലാണ്.
തിരിച്ചിറപ്പള്ളി, പാലക്കാട് ഡിവിഷനുകളില്‍ മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചില ഇടങ്ങളില്‍ മോഷണം പോയവയുടെ പണം കോച്ച് അറ്റന്‍ഡര്‍മാരില്‍ നിന്ന് പ്രതിമാസം 2,000-3,000 രൂപ ഈടാക്കുന്നുണ്ട്. തുച്ഛവരുമാനക്കാരായ അറ്റന്‍ഡര്‍മാരെ ഇത് പ്രതിസന്ധിയിലാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates