പ്രതീകാത്മക ചിത്രം 
World

വരുന്നത്‌ കോവിഡ്-26, കോവിഡ്-32 മഹാമാരികള്‍, കോവിഡ് 19 വൈറസിന്റെ ഉത്ഭവം ഉടന്‍ കണ്ടെത്തണം: മുന്നറിയിപ്പ് 

കോവിഡ് 19 വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ മഹാമാരികള്‍ക്ക് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ആരോഗ്യവിദഗ്ധര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കോവിഡ് 19 വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ മഹാമാരികള്‍ക്ക് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ആരോഗ്യവിദഗ്ധര്‍. കോവിഡ്-26, കോവിഡ്-32 എന്ന പേരിലെല്ലാം കൂടുതല്‍ വൈറസ് ബാധകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അതിനാല്‍ കോവിഡ് 19 വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ ചൈനയുടെ സഹകരണം ലോകം തേടുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് വൈറസിനെ ചൈനീസ് ഗവേഷകര്‍ ലാബില്‍ സൃഷ്ടിച്ചതാണെന്നും അബദ്ധവശാല്‍ ഇവ ലാബില്‍ നിന്ന് പുറത്തുപോയതാകാമെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.  ഇതിനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ മുന്‍ കമ്മീഷണര്‍ സ്‌കോട്ട് ഗോട്‌ലീബ് പറയുന്നു.

വുഹാനിലെ ലാബില്‍ കോവിഡ് വൈറസിനെ സൃഷ്ടിച്ചതാണ് എന്ന റിപ്പോര്‍ട്ടുകളെ ഖണ്ഡിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ചൈന ഇതുവരെ തയ്യാറായിട്ടില്ല. വന്യജീവികളില്‍ നിന്നാണ് കോവിഡ് വൈറസ് ഉത്ഭവിച്ചത് എന്ന് സ്ഥിരീകരിക്കാന്‍ വേണ്ട തെളിവുകള്‍ ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല. കോവിഡ് 19 വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റു വൈറസ് ബാധകള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കോവിഡ്-26, കോവിഡ് -32 എന്നിങ്ങനെ വിവിധ മഹാമാരികള്‍ ഭാവിയില്‍ സംഭവിക്കാമെന്ന് ടെക്‌സാസിലെ കുട്ടികളുടെ ആശുപത്രിയിലെ കോ- ഡയറക്ടറായ പീറ്റര്‍ ഹോട്ടേസ് പറയുന്നു. അതിനാല്‍ കോവിഡ് 19 വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ ലോകരാജ്യങ്ങള്‍ ചൈനയുടെ സഹകരണം തേടുകയാണ്. അങ്ങനെയെങ്കില്‍ ഭാവിയില്‍ പുതിയ മഹാമാരികള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞദിവസം കോവിഡ് വൈറസ് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് കണ്ടെത്താന്‍ വീണ്ടും അേേന്വഷണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. വന്യജീവികളില്‍ നിന്നോ അതോ വുഹാനിലെ ലാബില്‍ നിന്നോ എന്ന ചോദ്യമാണ് മുഖ്യമായി ലോകമാകെ ചര്‍ച്ച ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT