വീഡിയോ സ്‌ക്രീന്‍ഷോട്ട്  
World

വന്‍ തീപിടിത്തം; കൂറ്റന്‍ പള്ളിമിനാരം തകര്‍ന്നുവീണു (വീഡിയോ)

ജക്കാര്‍ത്തയിലെ ഇസ്‌ലാമിക് സെന്റര്‍ ഗ്രാന്റ് മസ്ജിദിലാണ് തീപിടിത്തമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മസ്ജിദ് നവീകരണത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ കൂറ്റന്‍ താഴികക്കുടം തകര്‍ന്നുവീണു. ജക്കാര്‍ത്തയിലെ ഇസ്‌ലാമിക് സെന്റര്‍ ഗ്രാന്റ് മസ്ജിദിലാണ് തീപിടിത്തമുണ്ടായത്. 

ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ സേന മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു. കൂറ്റന്‍ പള്ളിമിനാരം തകര്‍ന്നൂവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. അപകടത്തില്‍ ആളപായമില്ല. സംഭവത്തക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരവധി വ്യവസായിക-വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. 20 വര്‍ഷം മുമ്പ് പളളി നവീകരിക്കുന്ന സമയത്ത്് താഴികക്കുടത്തിന് തീപിടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT