ഫ്രഡ്ഡി ചുഴലിക്കാറ്റ്/ ചിത്രം ട്വിറ്റർ 
World

വീണ്ടും ആഞ്ഞടിച്ച് ഫ്രഡ്ഡി ചുഴലിക്കാറ്റ്; ദക്ഷിണാഫ്രിക്കയിൽ മരണം 400 കടന്നു

മണ്ണിടിച്ചിലും മഴയിലും രക്ഷാപ്രവർത്തനം ദുസ്സഹം

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷിണാഫ്രിക്കയിലെ മലാവിയിലുണ്ടായ ഫ്രഡ്ഡി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 326 ആയി. 183,159 പേരെ ഇതുവരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്വേര അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വ്യാപക മണ്ണിടിച്ചിലും മഴയിലും രക്ഷാപ്രവർത്തനം ദുസ്സഹമായിരിക്കുകയാണ്.

മൂന്നൂറിലധികം സുരക്ഷാകേന്ദ്രങ്ങൾ ഒരിക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തേയും പൊലീസിനേയും ദുരന്തമേഖലയിൽ വിന്ന്യസിച്ചതായും അദ്ദേഹം പറഞ്ഞു.ഫെബ്രുവരി അവസാനത്തോടെയാണ് ആദ്യം ഫ്രഡ്ഡി ചുഴലിക്കാറ്റ് ദക്ഷിണാഫ്രിക്കൻ തീരം തൊടുന്നത്. മാഡ​ഗസ്കർ തീരത്തും മൊസാംബിക്കിലും ആഞ്ഞടിച്ച ചുഴലിക്കാറ്റ് വൻനാശനഷ്ടമുണ്ടായിരുന്നു.

പിന്നീട് ഇന്ത്യൻ  മഹാസമുദ്രത്തേക്ക് നീങ്ങിയെങ്കിലും കൂടുതൽ ശക്തിയോടെ അപൂർവ ​ഗതിമാറ്റം സംഭവിച്ച് വീണ്ടും തീരം തൊടുകയായിരുന്നു. ബുധനാഴ്ചയോടെ മഴയ്ക്ക് ശമനമുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് മൊസാംബിക്കിൽ 73 മരണവും മഡഗാസ്കറിൽ 17 മരണവും റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതോടെ ചുഴലിക്കാറ്റിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ മരിച്ചവരുടെ എണ്ണം 400 കടന്നു. പതിനായിരക്കണക്കിന് ആളുകൾക്ക് വീടു നഷ്ടമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT