ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങള്‍: ഇന്ത്യ 13-ാം സ്ഥാനത്ത്, മുന്നില്‍ അഫ്ഗാന്‍

ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിമൂന്നാം സ്ഥാനത്ത്
ബിന്‍ ലാദന്റെ ചിത്രം പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട്/ എഎഫ്പി
ബിന്‍ ലാദന്റെ ചിത്രം പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട്/ എഎഫ്പി

ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിമൂന്നാം സ്ഥാനത്ത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കോണമിക്‌സ് ആന്റ് പീസ് പുറത്തുവിട്ട 2022ലെ കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 

ഇന്ത്യയില്‍ ഭീകരവാദത്തിന് കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് നേരിയ കുറവാണ് സംഭവിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച 25 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനമെങ്കിലും തങ്ങളുടെ സര്‍വേയോട് പ്രതികരിച്ച ഭൂരിഭാഗം പേരും ദൈംനംദിന വെല്ലുവിളിയായി ഭീകരവാദത്തെ കാണുന്നില്ലെന്നും ഐഇപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ നാലുവര്‍ഷമായി അഫ്ഗാന്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ഭീകരവാദം ബാധിച്ച രാജ്യം. 6,701 പേരാണ് 2022ല്‍ ഭീകരവാദം കാരണം ലോകത്ത് കൊല്ലപ്പെട്ടത്. അഫ്ഗാനില്‍ മാത്രം 633പേര്‍ കൊല്ലപ്പെട്ടുവെന്നും സര്‍വെയില്‍ പറയുന്നു. 

ദക്ഷിണേഷ്യയിലാണ് ഭീകരവാദം ഏറ്റവും വേഗത്തില്‍ ശക്തിപ്രാപിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിട മാത്രം 1,354പേര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ കാരണം കൊല്ലപ്പെടുന്നവരുടെ വര്‍ധനവ് 120 ശതമാനമാണ്. 2021ല്‍ 292പേരാണ് കൊല്ലപ്പെട്ടതെങ്കില്‍ 2022ല്‍ ഇത് 643ആയി. 

ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടന ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് ആണ്. അല്‍ ഷബാബ്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ജമാഅത്ത് നുസ്രത് അല്‍-ഇസ്ലാം വാല്‍ മുസ്ലീമി (ജെഎന്‍ഐഎം) എന്നിവയാണ് മറ്റു വലിയ ഭീകര സംഘടനകള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com