ഫോട്ടോ: ട്വിറ്റർ 
World

ജനങ്ങൾ നോക്കി നിൽക്കെ ഫ്രഞ്ച് പ്രസി‍‍ഡന്റിന് മുഖത്ത് അടിയേറ്റു; രണ്ട് പേർ പിടിയിൽ (വീഡിയോ)

ജനങ്ങൾ നോക്കി നിൽക്കെ ഫ്രഞ്ച് പ്രസി‍‍ഡന്റിന് മുഖത്ത് അടിയേറ്റു; രണ്ട് പേർ പിടിയിൽ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ആൾക്കൂട്ടത്തിൽ വച്ച് മുഖത്തടിയേറ്റു. ജനങ്ങളുമായി സംവദിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.  

രാജ്യ വ്യാപകമായി നടത്തുന്ന യാത്രയ്ക്കിടെയാണ് മാക്രോൺ ജനങ്ങളുമായി സംവദിക്കാനെത്തിയത്. ഈ സമയത്താണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ മാക്രോണിന്റെ മുഖത്തടിച്ചത്. തെക്കൻ ഫ്രാൻസിലെ ഡ്രോമിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 

ജനസമ്പർക്ക പരിപാടിക്കിടയിൽ ഒരു വേലിക്ക് അരികിൽ നിൽക്കുന്നന്നവരുടെ അടുത്തേക്ക് എത്തിയപ്പോഴാണ് വേലിക്കപ്പുറത്ത് ഏറ്റവും മുന്നിലുണ്ടായിരുന്ന ആൾ അപ്രതീക്ഷിതമായി പ്രസിഡന്റിന്റെ മുഖത്തടിച്ചത്. ഹസ്തദാനത്തിനായി കൈനീട്ടിയ മാക്രോണിന്റെ കവിളത്ത് ഇയാൾ അടിക്കുകയായിരുന്നു. ഉടൻ തന്നെ മാക്രോണിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും അദ്ദേഹത്തെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍