ഭിത്തിയില്‍ കുടുങ്ങിയ നായ 
World

പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം കേട്ട് ഭയന്ന് ഒളിക്കാന്‍ ശ്രമം, വളര്‍ത്തുനായ ഭിത്തിയില്‍ കുടുങ്ങി, ചുറ്റിക കൊണ്ട് ഭിത്തി ഇടിച്ചുപൊട്ടിച്ചു- വീഡിയോ

പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം കേട്ട് ഭയന്ന് ഒളിക്കാന്‍ ശ്രമിച്ച വളര്‍ത്തുനായയാണ് മണിക്കൂറുകളോളം കുടുങ്ങിപ്പോയത്

Author : സമകാലിക മലയാളം ഡെസ്ക്

ടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം കേട്ട് മൃഗങ്ങള്‍ വരെ വിരണ്ടോടാറുണ്ട്. അത്തരത്തില്‍ ഭയന്നുപോയ വളര്‍ത്തുനായ നേരിട്ട കഷ്ടപ്പാടുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ചൈനയിലാണ് സംഭവം. പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം കേട്ട് ഭയന്ന് ഒളിക്കാന്‍ ശ്രമിച്ച വളര്‍ത്തുനായയാണ് മണിക്കൂറുകളോളം കുടുങ്ങിപ്പോയത്. വീടിന്റെ ഭിത്തിയിലാണ് നായ കുടുങ്ങിയത്. ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ചുറ്റിക ഉപയോഗിച്ച് ഭിത്തി ഇടിച്ചുപൊട്ടിച്ചാണ് നായയെ രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഭിത്തിയില്‍ കുടുങ്ങിക്കിടക്കുന്ന നായയെ അയല്‍വാസികളാണ് കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. യാതൊരുവിധ പരിക്കുകളുമില്ലാതെയാണ് നായയെ പുറത്തെടുത്തത്. ചുറ്റിക കൊണ്ട് ഭിത്തി ഇടിച്ചുപൊട്ടിക്കുന്നതിനിടെ, നായ തല പുറത്തേയ്ക്ക് ഇടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഫെബ്രുവരി 13ന് ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT