ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇസ്രയേലിലെ ടെല്‍ അവീവില്‍ ഒത്തുകൂടിയപ്പോള്‍  
World

ഗാസ വെടിനിര്‍ത്തല്‍ കരാര്‍: മൂന്നു ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി

ഗാസ സിറ്റിയിലെ സറയ ചത്വരത്തില്‍ ബന്ദികളുമായി വാഹനത്തിലെത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടെല്‍അവീവ്: ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മൂന്നു ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നീ യുവതികളെയാണ് ഞായറാഴ്ച വൈകീട്ട് റെഡ് ക്രോസ് അധികൃതര്‍ക്ക് കൈമാറിയത്. ഇസ്രയേല്‍-റുമേനിയന്‍ പൗരയായ ഡോറോന്‍ വെറ്ററിനറി നഴ്‌സാണ്. നോവ സംഗീതനിശയില്‍ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ബ്രിട്ടീഷ്-ഇസ്രായേല്‍ പൗരത്വമുള്ള എമിലിയെ ഫാര്‍ അസയിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്.

ഗാസ സിറ്റിയിലെ സറയ ചത്വരത്തില്‍ ബന്ദികളുമായി വാഹനത്തിലെത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വലിയ ആള്‍ക്കൂട്ടമാണ് ചത്വരത്തില്‍ തടിച്ചുകൂടിയത്. റെഡ് ക്രോസ് ബന്ദികളെ ഇസ്രയേല്‍ സൈന്യത്തെ ഏല്‍പ്പിക്കും. ഗാസയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ വിഭജിക്കുന്ന നെറ്റ്‌സരിം ഇടനാഴിയില്‍ വച്ചാണ് റെഡ്‌ക്രോസില്‍നിന്നു യുവതികളെ ഇസ്രയേല്‍ സൈന്യം ഏറ്റുവാങ്ങുന്നത്.

തുടര്‍ന്ന് സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍ ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററിലെത്തിച്ച് പരിശോധനകള്‍ക്ക് വിധേയരാക്കും. യുവതികളെ ഏറ്റുവാങ്ങുന്ന വേളയില്‍ ഇവരുടെ കുടുംബത്തോട് ഗാസ അതിര്‍ത്തിയിലെത്താന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ

വിഴിഞ്ഞം വ്യാജ കരാറുണ്ടാക്കി 300 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; കൊച്ചി കേന്ദ്രീകരിച്ചും അന്വേഷണം

വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് താക്കീത്

ലൈംഗിക അതിക്രമ പരാതിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒളിവിൽ; പ്രതിഷേധവുമായി മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയും