World

മോഷണത്തിന് പിന്നാലെ 24കാരിയെ ബലാത്സംഗം ചെയ്തു; യുവതി ജനനേന്ദ്രിയം കടിച്ചെടുത്തു; ഇരയും പ്രതിയും എത്തിയത് ഒരേ ആശുപത്രിയില്‍; അറസ്റ്റ്

പ്രതി ചികിത്സ തേടിയെത്തിയ ആശുപത്രിയില്‍ തന്നെ യുവതിയും എത്തിയതോടെയാണ് യുവാവ് അറസ്റ്റിലാകുന്നത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

അക്ര: മോഷ്ടിക്കാനെത്തിയ യുവാവ്  യുവതിയെ ബലാത്സംഗം ചെയ്തതിന് പിന്നാലെ 24 കാരി ജനനേന്ദ്രിയം കടിച്ചുമുറിച്ചു. ആയുധവുമായാണ് യുവാവ് മോഷണം നടത്താന്‍ വീട്ടില്‍ കയറിയത്.  യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷവും ഇയാള്‍ പിന്മാറാന്‍ ശ്രമിച്ചില്ല. ഇരയോട് അശ്ലീല പ്രവൃത്തി ചെയ്യാന്‍ ആവശ്യപ്പെട്ട് ഇയാള്‍ അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. നാടന്‍ തോക്കും മറ്റൊരു ആയുധവുമായി അര്‍ദ്ധരാത്രിയിലാണ് ഇയാള്‍ യുവതിയുടെ വീടിനുള്ളില്‍ പ്രവേശിച്ചത്.

വീട്ടില്‍ നിന്നും ടി.വി. സെറ്റ്, ഫോണ്‍, പണം എന്നിവ മോഷ്ടിച്ചു കടത്തിയ ശേഷമാണ് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഘാനയിലാണ് സംഭവം. പുറത്തുപോകണമെങ്കില്‍ അയാളുടെ ആവശ്യത്തിന് വഴങ്ങണം എന്നായി. അയാള്‍ പറഞ്ഞത് പോലെ ചെയ്യാന്‍ ഭാവിച്ചാണ് യുവതി ജനനേന്ദ്രിയം കടിച്ചു മുറിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായ സംഭവത്തില്‍ അത്യന്തം മുറിവേറ്റ ഇയാള്‍ യുവതിയുടെ മുറിയില്‍ നിന്നും പുറത്തു കടക്കുകയായിരുന്നു. വിദ്യാര്‍ഥിയായ യുവതി  സംഭവത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടി.

എന്നാല്‍ ആശുപത്രിയില്‍ എത്തിയ യുവതി തന്നെ ബലാത്സംഗം ചെയ്ത ആളെ അവിടെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ ചികിത്സ തേടിയ ആശുപത്രിയില്‍ തന്നെയാണ് യുവതിയുമെത്തിയത്. തുടര്‍ന്ന് യുവതി സംഭവം പോലീസില്‍ അറിയിച്ചു.

ഇയാളെ ആശുപത്രിയില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്ത് പൊലീസ് കാവലില്‍ ഏര്‍പ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം