വിമാനത്തില്‍ കണ്ടെത്തിയ എട്ടുകാലി 
World

ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് പൈലറ്റിന്റെ ദേഹത്ത് എട്ടുകാലി വീണു; പിന്നെ സംഭവിച്ചത് - വൈറല്‍ വീഡിയോ 

ലാന്‍ഡിങ്ങിനിടെ, വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൈലറ്റിന്റെ ദേഹത്ത് വീണ എട്ടുകാലി പരിഭ്രാന്തി പരത്തി

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ലാന്‍ഡിങ്ങിനിടെ, വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൈലറ്റിന്റെ ദേഹത്ത് വീണ എട്ടുകാലി പരിഭ്രാന്തി പരത്തി. അപ്രതീക്ഷിതമായി എട്ടുകാലി ദേഹത്ത് വീണതിന്റെ ഞെട്ടലില്‍ ഒരു നിമിഷം പൈലറ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രതികരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയയില്‍ കക്കാട് ദേശീയ പാര്‍ക്കിന് മുകളില്‍ വച്ചാണ് സംഭവം. ചെറിയ വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. പൈലറ്റ് ഇരിക്കുന്ന സീറ്റിന് മുകളില്‍ വിമാനത്തിന്റെ മേല്‍ഭാഗത്ത് കൂടി എട്ടുകാലി ഇഴഞ്ഞുനീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് പൈലറ്റിന്റെ ദേഹത്തേക്ക് എട്ടുകാലി വീഴുകയായിരുന്നു. അപ്രതീക്ഷിതമായി എട്ടുകാലി വീണതിന്റെ ഞെട്ടലില്‍ പൈലറ്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതികരണമാണ് വീഡിയോയിലുള്ളത്. ഒരു നിമിഷം പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ട സമയത്ത് വിമാനത്തിന് വിറയല്‍ സംഭവിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

വിമാനത്തിലെ യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്. എട്ടുകാലി വീണതിന്റെ പരിഭ്രാന്തിയില്‍ പൈലറ്റ് തട്ടിമാറ്റാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വിമാനം അറ്റകുറ്റപ്പണി ചെയ്യുന്നവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് എട്ടുകാലി കോക്ക്പിറ്റില്‍ കുടുങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

SCROLL FOR NEXT