ചെറിയ പക്ഷിയെ തിന്നാന്‍ ശ്രമിക്കുന്ന ആമ 
World

'സസ്യാഹാരി', പക്ഷിയെ തിന്നുന്ന ആമ, അമ്പരപ്പ്-വീഡിയോ

കേംബ്രിഡ്ജ് സര്‍വകലാശാലയാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആമയെ സസ്യാഹാരിയായാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ചെറിയ പക്ഷിയെ പിന്തുടര്‍ന്ന് തിന്നുന്ന ആമയുടെ വീഡിയോയാണ് വൈറലാകുന്നത്.

കേംബ്രിഡ്ജ് സര്‍വകലാശാലയാണ് വീഡിയോ പങ്കുവെച്ചത്. സീഷെല്‍സിലെ ഫ്രിഗേറ്റ് ദ്വീപില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒടിഞ്ഞുവീണ് കിടക്കുന്ന മരക്കൊമ്പില്‍ ഇരിക്കുകയാണ്  പക്ഷിക്കുഞ്ഞ്. ഇതിനെ പിടികൂടാന്‍ ആമ മന്ദഗതിയില്‍ നീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്.

പറക്കാന്‍ കഴിയാത്തതിനാല്‍ പക്ഷിക്കുഞ്ഞിന് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. പക്ഷിക്കുഞ്ഞിനെ വായിലാക്കാന്‍ ആമ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതിനിടെ പക്ഷിക്കുഞ്ഞ് മരക്കൊമ്പില്‍ നിന്ന് താഴേക്ക് വീഴുന്നതും കാണാം. സീഷെല്‍സിലെ കൂറ്റന്‍ ആമ പക്ഷിയെ വേട്ടയാടി പിടിക്കുന്നത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് കറന്റ് ബയോളജി എന്ന ജേര്‍ണലിലെ ഗവേഷണ പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

പ്രണയക്കെണിയിൽ വീഴരുത്; 'മാട്രിമോണിയൽ സ്കാം' തിരിച്ചറിയാം

20 രൂപയ്ക്ക് ഫ്‌ളേവേഡ് മില്‍ക്ക്; പാല്‍ വിപണിയിലും പിടിമുറുക്കാന്‍ അംബാനി, 'ജോയ് ലാന്‍ഡ്' മില്‍മയ്ക്ക് ഭീഷണിയാകുമോ?

പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്‍ടോസ് എറിയുന്നത് നിര്‍ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്‍മാരെ വിമര്‍ശിച്ച് ഗാവസ്‌കര്‍