പ്രതീകാത്മക ചിത്രം 
World

സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള കൂറ്റന്‍ ഉല്‍ക്ക ഭൂമിക്ക് നേരെ; മണിക്കൂറില്‍ 18,000 മൈല്‍ വേഗത, ആകാംക്ഷയോടെ ശാസ്ത്രലോകം 

സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള കൂറ്റന്‍ ഉല്‍ക്ക ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി പ്രമുഖ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള കൂറ്റന്‍ ഉല്‍ക്ക ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി പ്രമുഖ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. അതിവേഗത്തില്‍ വരുന്ന ഉല്‍ക്ക ശനിയാഴ്ച ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്നും പ്രത്യക്ഷത്തില്‍ ഭൂമിക്ക് ഭീഷണിയില്ലെന്നും നാസ വ്യക്തമാക്കി.

2008ഗോ20 എന്നാണ് ഈ ഉല്‍ക്കയ്ക്ക് പേരുനല്‍കിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഉല്‍ക്കയ്ക്കുള്ളത്. താജ്മഹലിന്റെ മൂന്ന്് മടങ്ങ് വരും. മണിക്കൂറില്‍ 18000 മൈല്‍ വേഗതയിലാണ് ഉല്‍ക്ക സഞ്ചരിക്കുന്നത്. അതിവേഗത്തില്‍ വരുന്നത് കൊണ്ടുതന്നെ ഇതിന്റെ സഞ്ചാര പഥത്തില്‍ വരുന്ന എന്തിനെയും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നാസ മുന്നറിയിപ്പ് നല്‍കി.

220 മീറ്ററാണ് ഇതിന്റെ വ്യാസം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ എട്ട് മടങ്ങ് അകലത്തിലൂടെയാണ് ഈ ഉല്‍ക്ക സഞ്ചരിക്കുക. ആപ്പോളോ എന്ന ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടകാരികളായ ഉല്‍ക്കകളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്താറ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു