പ്രതീകാത്മക ചിത്രം 
World

'ശമ്പളം വര്‍ധിപ്പിക്കണം, തൊഴില്‍ പീഡനം ഒഴിവാക്കണം'; ലോകത്തെ ഞെട്ടിച്ച് ഗൂഗിളില്‍ യൂണിയന്‍

ഗൂഗിള്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന 225 എന്‍ജിനീയര്‍മാര്‍ ചേര്‍ന്ന് യൂണിയന് രൂപം നല്‍കിയാണ് ലോകത്തെ അമ്പരിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പുതു തലമുറ കമ്പനികളില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അപൂര്‍വ്വമാണ്. ഐടി കമ്പനികളില്‍ കേട്ടുകേള്‍വി പോലും ഉണ്ടാകില്ല. ഇപ്പോള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായ ഗൂഗിള്‍ ഇക്കാര്യത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

ഗൂഗിള്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന 225 എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ യൂണിയന് രൂപം നല്‍കിയാണ് ലോകത്തെ അമ്പരപ്പിച്ചത്. ഐടി കമ്പനികളില്‍ ഇത് സാധ്യമാണോ എന്ന സംശയമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. ജോലി സ്ഥിരതയും ഘടനയും ഉറപ്പാക്കാനാണ് ചുരുക്കം ചില ജീവനക്കാര്‍ ചേര്‍ന്ന് യൂണിയന് രൂപം നല്‍കിയത്. 

ഗൂഗിളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണ് ഉണ്ടായത്. ആല്‍ഫബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന പേരിലാണ് യൂണിയന് രൂപം നല്‍കിയത്. ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് യൂണിയന്‍ രൂപീകരണം. കൂടാതെ ജോലി സംബന്ധമായ ധാര്‍മ്മികത ഉറപ്പുവരുത്തുക,തൊഴില്‍ പീഡനം ഒഴിവാക്കുക എന്നി ആവശ്യങ്ങളും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.

യൂണിയന്‍ രൂപീകരണം മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം യൂണിയന്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞമാസമാണ് നേതൃത്വത്തെ തീരുമാനിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നീക്കം ആരംഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

SCROLL FOR NEXT