പ്രതീകാത്മക ചിത്രം 
World

ദുര്‍ഗാ പൂജയ്ക്കിടെ ക്ഷേത്രങ്ങള്‍ക്ക് നേരെ  ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

അജ്ഞാതരുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു.

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജയ്ക്കിടെ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം. അജ്ഞാതരുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ധാക്കയ്ക്ക് സമീപം കുമിലായായിലെ ക്ഷേത്രത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. 

ഇതേതുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ 22 ജില്ലകളില്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്ന് അധികൃതര്‍ അറിയിച്ചു. 

അതിനിടെ ചാന്ദ് പൂരിലെ  ഹാജിഗഞ്ച്. ചത്തോഗ്രാമിലെ ബന്‍ഷാലി, കോക്‌സ് ബസാറിലെ പെക്കുവ എന്നിവിടങ്ങളിലെ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാതായാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റ കൊലപാതകം: തലയ്ക്കടിച്ച് തലച്ചോറിൽ രക്തസ്രാവമുണ്ടാക്കി, അബോധാവസ്ഥയിലായപ്പോൾ ശ്വാസംമുട്ടിച്ചു; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

'അനുപമ രണ്ട് കൊല്ലം മൗനം പാലിച്ചത് അവരെ ഭയന്ന്; ധ്രുവിന്റെ അമ്മ മനോരോഗ വിദഗ്ധ, മകനെ ചികിത്സിക്കണം!'

ബിപി കൂടിയോ, എങ്ങനെ മനസ്സിലാക്കാം?; ശരീരം നൽകുന്ന സൂചനകൾ അവഗണിക്കരുത്

മലയാളികള്‍ കൂടുതല്‍ പണം പാഴാക്കുന്നത് എവിടെ?; എങ്ങനെ രക്ഷപ്പെടാം?

ദിവസവും കഴിക്കേണ്ട 5 ഫൈബർ റിച്ച് ഭക്ഷണങ്ങൾ, ദഹനം മുതൽ ഹൃദയാരോഗ്യം വരെ